Image

വാഹനം കയറി ചെല്ലാന്‍ പറ്റാത്ത ഇടുങ്ങിയ സ്ഥലം; വീട്ടില്‍വെച്ച് പ്രസവം എടുത്ത് ആംബുലന്‍സ് നഴ്‌സിങ് സ്റ്റാഫ്. സംഭവം കായംകുളത്ത്

Published on 21 February, 2019
 വാഹനം കയറി ചെല്ലാന്‍ പറ്റാത്ത ഇടുങ്ങിയ സ്ഥലം; വീട്ടില്‍വെച്ച് പ്രസവം എടുത്ത് ആംബുലന്‍സ് നഴ്‌സിങ് സ്റ്റാഫ്. സംഭവം കായംകുളത്ത്

കായംകുളം: വാഹനം കയറി ചെല്ലാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ വീട്ടില്‍ വെച്ച് പ്രസവം എടുത്ത് ആംബുലന്‍സ് നഴ്‌സിങ് സ്റ്റാഫ്. കായംകുളം കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതക്കാണ് പ്രസവ വേദനയെ തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടത്. വാഹനം വീട്ടിലേയ്ക്ക് കടന്നു പോകില്ല എന്നാണ് പിന്നീടാണ് മനസിലായത്. യുവതിയെ എടുത്ത് വണ്ടിയില്‍ എത്തിക്കുക എന്നതും പ്രയാസമായിരുന്നു.

ഈ സാഹചര്യത്തിലാണ് രണ്ടും കല്‍പ്പിച്ച് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ചേര്‍ന്ന് വെല്ലുവിളിയോടെ പ്രസവം എടുത്തത്. ആ മാതൃകാപരമായ ഇടപെടലിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ്. 

ഒരു തരത്തിലും വണ്ടിയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ ഡെലിവറി കിറ്റുമായി വീട്ടിലേയ്ക്ക് ഓടിയെത്തുകയായിരുന്നു യുവാക്കള്‍.. പൊക്കിള്‍ കൊടി മുറിച്ച് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്‍കി. തുടര്‍ന്ന് കായംകുളം താലൂക്ക് ഹോസ്പിറ്റലിലേയ്ക്ക് ഇവരെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക