Image

ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമതി; കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന് രേഖപ്പെടുത്താനുള്ള ചൈനയുടെ ശ്രമം പരാജയപ്പെട്ടു

കല Published on 21 February, 2019
ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമതി; കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന് രേഖപ്പെടുത്താനുള്ള ചൈനയുടെ ശ്രമം പരാജയപ്പെട്ടു

രാജ്യത്തെ നടക്കിയ പുല്‍വാമ അക്രമത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചു. ഇതിന് തുരങ്കം വെയ്ക്കാന്‍ ശ്രമിച്ച ചൈനയുടെ ശ്രമങ്ങളാവട്ടെ വിലപ്പോയതുമില്ല. 
പുല്‍വാമ അക്രമണത്തെ അപലപ്പിക്കുന്ന പ്രമേയം ഒറ്റക്കെട്ടായി ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ അവതരിപ്പിക്കപ്പെടുകയായിരുന്നു. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പേരെടുത്ത് പറയുന്ന പ്രമേയമാണ് സുരക്ഷാ സമിതിയില്‍ പാസാക്കിയത്. ഫ്രാന്‍സ് ആണ് പ്രമേയത്തിന് മുന്‍കൈ എടുത്തത്. 
എന്നാല്‍ ജയ്ഷെ മുഹമ്മദിന്‍റെ പേര് പറയാതിരിക്കാനും കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന് രേഖപ്പെടുത്താനും ചൈനയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി. എന്നാല്‍ ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിലയുറപ്പിച്ചതോടെ ചൈന പരാജയപ്പെടുകയായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ നീക്കത്തിന് കരുത്തുപകരുന്നതാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുടെ പ്രമേയം. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാ സമിതികളും തീരുമാനങ്ങളും മാനിച്ച് എല്ലാ അംഗരാജ്യങ്ങളും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന ആവശ്യം ഒഴിവാക്കാന്‍ ചൈന പരാമാവധി ശ്രമിച്ചുവെങ്കിലും വിലപ്പോയില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക