Image

ഹൂസ്റ്റണില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം ഫെബ്രു 24 ഞായറാഴ്ച 5 മണിക്ക്

പി.പി.ചെറിയാന്‍ Published on 22 February, 2019
ഹൂസ്റ്റണില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം  ഫെബ്രു 24 ഞായറാഴ്ച 5  മണിക്ക്
ഹൂസ്റ്റണ്‍: കാസര്‍കോഡ് പെരിയയില്‍ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന   സി.പി എം.  പ്രവര്‍ത്തകരുടെ വെട്ടും കുത്തുമേറ്റു അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റെയും  കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനും അതോടനുബന്ധിച്ചു കോണ്‍ഗ്രസ് നടത്തുന്ന സമര പരിപാടികള്‍ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതിനും   സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തെ  ശക്തമായി അപലപിയ്ക്കുന്നതിനും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( ടെക്‌സാസ് ചാപ്റ്റര്‍) ഹൂസ്റ്റണില്‍ പ്രതിഷേധ മീറ്റിംഗ് സംഘടിപ്പിക്കുന്നു. 

ഫെബ്രുവരി   24നു ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് കേരളത്തനിമ റെസ്‌റ്റോറന്റില്‍  (3776, Cartwright Road, Missouri Ctiy,TX 77459) വച്ച് നടത്തുന്ന പ്രതിഷേധ യോഗത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് യു.ഡി.എഫ് അനുഭാവികളെയും ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോസഫ് എബ്രഹാം  7135829517
ബേബി മണക്കുന്നേല്‍  7132919721
ജീമോന്‍ റാന്നി  407 718 4805 

ഹൂസ്റ്റണില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം  ഫെബ്രു 24 ഞായറാഴ്ച 5  മണിക്ക്
Join WhatsApp News
ഹലോ ഡിപ്ലോറബിൾസ് 2019-02-22 17:34:22
നിങ്ങളൊക്കെ അമേരിക്കയിലേക്ക് വന്നെതെന്തിനാണ് ? അറിയാൻ വയ്യാത്തതുകൊണ്ടു ചോദിക്കുന്നതാണ് ?  എന്തിനാണ് ഈ ഡബിൾ ലൈഫ് ? നാട്ടിലും അല്ല കേരളത്തിലും അല്ലാത്ത ജീവിതം . എന്തിനാണ് പ്രതിക്ഷേതം മാത്രമാക്കുന്നത് ? ഹ്യൂസ്റ്റനിൽ ഒരു ഹർത്താലും കൂടിയാകട്ടെ . സായിപ്പിൻമാർക്ക് ഒരു പുതിയ കലാ പരിപാടി പഠിപ്പിച്ചു കൊടുക്കുക . റോഡ് ബ്ലോക്ക് ചെയ്യട്ടെ . കഷ്ടം ഒരു പ്രതിക്ഷേധം പോലും . ബുൾ ഷിറ്റ് കാള തീട്ടം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക