Image

മലപ്പുറത്തെ ആശുപത്രിയില്‍ തീപിടുത്തം: 2പേര്‍ക്ക്‌ പരിക്ക്‌

Published on 22 February, 2019
 മലപ്പുറത്തെ ആശുപത്രിയില്‍ തീപിടുത്തം: 2പേര്‍ക്ക്‌ പരിക്ക്‌

മലപ്പുറം:  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടിത്തം. ജനറേറ്റര്‍ റൂമില്‍ നിന്നാണു തീ പടര്‍ന്നത്‌. ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ്‌ തീപിടുത്തം ഉണ്ടായത്‌. തീപിടുത്തത്തെ തുടര്‍ന്ന്‌ ഇതിനടുത്തുള്ള കെട്ടിടത്തിലെ രോഗികളെ ഒഴിപ്പിച്ചു.

ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കില്‍ വെള്ളിയാഴ്‌ച രാവിലെ 10.20 മണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌.

വിവരമറിഞ്ഞ്‌ ഫയര്‍ ഫോഴ്‌സിന്റെ നാല്‌ യൂണിറ്റ്‌ സ്ഥലത്തെത്തി തീയണച്ചു കൊണ്ടിരിക്കുകയാണ്‌. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്‌.

വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതിന്‌ പിന്നാലെ കറുത്ത പുക ഉയരുകയും ചെയ്‌ത
ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലും മറ്റുമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടുത്തുള്ള മറ്റ്‌ ആശുപത്രികളിലേക്ക്‌ മാറ്റുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക