Image

വീഡിയോകോണ്‍ വായ്‌പാ അഴിമതി: ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌

Published on 22 February, 2019
  വീഡിയോകോണ്‍ വായ്‌പാ അഴിമതി: ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌
ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക്‌ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സിബിഐ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ ഇറക്കി.

ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക്ക്‌ കൊച്ചാര്‍, വീഡിയോ കോണ്‍ ഗ്രൂപ്പ്‌ പ്രൊമോട്ടേര്‍ വേണുഗോപാല്‍ ദൂത്‌ എന്നിവര്‍ക്കെതിരേയും സിബിഐ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി.

വീഡിയോകോണ്‍ ഗ്രൂപ്പിന്‌ അനധികൃതമായി കോടിക്കണക്കിന്‌ രൂപ വായ്‌പ അനുവദിച്ചെന്ന പരാതിയിലാണ്‌ ചന്ദാ കൊച്ചാറിനെതിരേ അന്വേഷണം നടക്കുന്നത്‌.

ആരോപണത്തെ തുടര്‍ന്ന്‌ ചന്ദാ കൊച്ചാര്‍ ബാങ്കിന്റെ എം ഡി സ്ഥാനം രാജിവെച്ചിരുന്നു. സന്ദീപ്‌ ബക്ഷിയെ പുതിയ എംഡിയായി തെരെഞ്ഞടുക്കുകയും ചെയ്‌തിരുന്നു.

ഐസിഐസിഐ ബാങ്ക്‌ വീഡിയോകോണിന്‌ വഴിവിട്ട്‌ വായ്‌പ നല്‍കിയെന്ന ആരോപണത്തില്‍ സി ബി ഐ ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു

അതേസമയം ചന്ദയ്‌ക്കെതിരെ കേസെടുത്തതിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി രംഗത്തുവന്നിരുന്നു. അന്വേഷണാത്മക സാഹസികത എന്നാണ്‌ ജെയ്‌റ്റ്‌ ലി ഇതിനെ വിമര്‍ശിച്ചത്‌.

ബ്ലോഗിലൂടെയാണ്‌ ജെയ്‌റ്റ്‌ ലി ചന്ദയ്‌ക്കെതിരെ കേസെടുത്തത്‌ കൃത്യമായ അന്വേഷണമല്ല എന്ന രീതിയില്‍ പ്രതികരിച്ചത്‌.ഐസിഐസിഐ ബാങ്കില്‍നിന്ന്‌ വീഡിയോകോണിന്‌ 3250 കോടി രൂപ ക്രമവിരുദ്ധമായി വായ്‌പ നല്‍കിയതുമായി ബന്ധപ്പെട്ടാണ്‌ സംഭവങ്ങളുടെ തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക