Image

മീനാ­ക്ഷി­പു­രത്തെ പട്ടി­ക­വര്‍ഗ കുടും­ബ­ങ്ങള്‍ക്ക് വേള്‍ഡ് മല­യാളി കൗണ്‍സിലിന്റെ സാഹാ­യ­ഹസ്തം

Published on 17 April, 2012
മീനാ­ക്ഷി­പു­രത്തെ പട്ടി­ക­വര്‍ഗ കുടും­ബ­ങ്ങള്‍ക്ക് വേള്‍ഡ് മല­യാളി കൗണ്‍സിലിന്റെ സാഹാ­യ­ഹസ്തം
പാല­ക്കാട്: പാല­ക്കാട് ജില്ലയിലെ മീനാ­ക്ഷി­പു­രത്തെ പട്ടി­ക­വര്‍ഗ കുടും­ബങ്ങള്‍ക്ക്് സഹാ­യ­ഹ­സ്ത­വു­മായി വേള്‍ഡ് മലയാളി കൗണ്‍സില്‍. മീനാക്ഷിപുരത്തെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മിച്ചു നല്‍കിയാണ് വേള്‍ഡ് മല­യാളി കൗണ്‍സില്‍ മാതൃകയായത്. മീനാക്ഷിപുരത്ത് നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ആന്‍ഡ്ര്യു പാപ്പച്ചന്‍ സെന്ററിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാക്കള്‍ക്ക് പുറമെ കേരള പ്രസിഡന്റ് മോഹന്‍, സെക്രട്ടറി ഡി.വിജയലക്ഷ്മി, പാലക്കാട് ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുടിവെള്ളമോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ കുടിലുകളിലാണ് ഇവിടുത്തെ പട്ടികവര്‍ഗ കുടുംബങ്ങള്‍ കഴിയുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ ഇവിടുത്തെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി കുടിവെള്ള പദ്ധതിയും സ്ത്രീകള്‍ക്കായി തയ്യല്‍ ക്ലാസും ഒരുക്കുമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ചടങ്ങില്‍ ഉറപ്പു നല്‍കി. കേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ളുടെ ഉന്നമനത്തിനും പ്രത്യേകിച്ചും ജനാരോഗ്യ സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമുള്ള കര്‍മ പദ്ധതികള്‍ക്ക് മെയ് 25 മുതല്‍ 28വരെ ഡാളസില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് ദ്വിവാര്‍ഷിക പൊതുയോഗത്തില്‍ രൂപം നല്‍കും. ഹയര്‍സെക്കന്‍ഡിറി വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികളെ ആഗോള തലത്തില്‍ മത്സരക്ഷമമാക്കുന്നതിനുള്ള പദ്ധതിക്കും കൗണ്‍സില്‍ രൂപം നല്‍കിയിട്ടുണ്ട്.
മീനാ­ക്ഷി­പു­രത്തെ പട്ടി­ക­വര്‍ഗ കുടും­ബ­ങ്ങള്‍ക്ക് വേള്‍ഡ് മല­യാളി കൗണ്‍സിലിന്റെ സാഹാ­യ­ഹസ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക