Image

മുഖ്യമന്ത്രി ഞങ്ങളുടെ കണ്ണീര്‌ കാണാന്‍ വരുമെന്ന്‌ പ്രതീക്ഷിച്ചു: കൃപേഷിന്റെ അച്ഛന്‍

Published on 22 February, 2019
 മുഖ്യമന്ത്രി ഞങ്ങളുടെ കണ്ണീര്‌ കാണാന്‍ വരുമെന്ന്‌ പ്രതീക്ഷിച്ചു: കൃപേഷിന്റെ അച്ഛന്‍

കാസര്‍കോട്‌: കാസര്‍കോട്ട്‌ എത്തിയിട്ടും വെട്ടേറ്റ്‌ കൊല്ലപ്പെട്ട യുവാക്കളുടെ വീട്‌ സന്ദര്‍ശിക്കാത്തതിനെതിരെ മരിച്ച കൃപേഷിന്റെ അച്ഛന്‍. മുഖ്യമന്ത്രി വീട്ടില്‍ എത്താത്തത്‌ വേദനാജനകമാണെന്ന്‌ കൃഷ്‌ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാത്തത്‌ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ പങ്കുള്ളതു കാണ്ടാണെന്ന്‌ സംശയിക്കുന്നതായും കൃഷ്‌ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഞങ്ങളുടെ കണ്ണീര്‌ കാണാന്‍ വരുമെന്ന്‌ പ്രതീക്ഷിച്ചു. കൊലപാതകത്തില്‍ പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സിപിഎമ്മിന്‌ പങ്കുണ്ടെന്ന്‌ മുഖ്യമന്ത്രി അറിഞ്ഞ്‌ കാണും.

ഇതുകൊണ്ട്‌ പ്രതിഷേധമുണ്ടാകുമെന്ന്‌ കരുതിയാകും അദ്ദേഹം ഇങ്ങോട്ട്‌ വരാതിരുന്നത്‌. വീട്ടില്‍ വന്നിരുന്നെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടേനെ. എന്നാല്‍ ഇക്കാരയം അദ്ദേഹത്തോട്‌ പറഞ്ഞിട്ട്‌ കാര്യമുണ്ടെന്ന്‌ കരുതുന്നില്ലെന്നും കൃഷ്‌ണന്‍
കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക