Image

അരുംകൊല നടന്നാല്‍ ഏഴു ദിവസത്തെ നോട്ടീസ്‌ നല്‍കി ഹര്‍ത്താല്‍ നടത്താനാകുമോയെന്ന്‌ കെ മുരളീധരന്‍

Published on 22 February, 2019
അരുംകൊല നടന്നാല്‍ ഏഴു ദിവസത്തെ നോട്ടീസ്‌ നല്‍കി ഹര്‍ത്താല്‍ നടത്താനാകുമോയെന്ന്‌ കെ മുരളീധരന്‍
തിരുവനന്തപുരം : അരുംകൊല നടത്തിയാല്‍ ഏഴു ദിവസത്തെ നോട്ടീസ്‌ നല്‍കി ഹര്‍ത്താല്‍ നടത്താനാകുമോയെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ മുരളീധരന്‍ ചോദിച്ചു.

കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ കാസര്‍കോട്‌ നടന്നതുപോലുള്ള അരുംകൊലകള്‍ ഉണ്ടായാല്‍ ഇനിയും ഹര്‍ത്താലുകള്‍ നടത്തുമെന്ന്‌ കെ മുരളീധരന്‍ പറഞ്ഞു.

അരുംകൊല നടത്തിയതിന്‌ ശേഷം സഞ്ചയനമോ, അടിയന്തരമോ കഴിഞ്ഞിട്ട്‌ വേണോ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്‌. ഹര്‍ത്താല്‍ നടത്തിയ യൂത്ത്‌ കോണ്‍ഗ്രസിനൊപ്പമാണ്‌ താന്‍.

ഇനിയും അരുംകൊല നടത്തിയാല്‍ വീണ്ടും ഹര്‍ത്താല്‍ നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. അരുംകൊല ഉണ്ടായാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ ആയുധമാണ്‌ ഹര്‍ത്താല്‍.

ആ വികാരം കോടതി മനസ്സിലാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പെരിയയിലെ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കുക, യഥാര്‍ത്ഥ പ്രതികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി ഓഫിസിലേക്ക്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

ക്വട്ടേഷന്‍ സംഘത്തിന്‌ നേതൃത്വം നല്‍കുന്നത്‌ കണ്ണൂരിലെ സി പി എം ആണെന്നും അദ്ദേഹം ആരോപിച്ചു.

യൂത്ത്‌ കോണ്‍ഗ്രസ്‌ ഹര്‍ത്താലില്‍ സംസ്ഥാനത്ത്‌ ഉണ്ടായ നാശനഷ്ടങ്ങള്‍, ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്നാണ്‌ കോടതി നിര്‍ദേശിച്ചത്‌.

നേരത്തെ  മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചഹൈക്കോടതി, ഹര്‍ത്താല്‍ നടത്തുന്നതിന്‌ ഏഴു ദിവസം മുമ്‌ബ്‌ നോട്ടീസ്‌ നല്‍കണം തുടങ്ങി നിരവധി മാര്‍ഗനിര്‍ദേശങ്ങളും  മുന്നോട്ടുവെച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക