Image

പാക്കിസ്ഥാനുമായി യുദ്ധത്തിന്‌ തയ്യാറെന്ന്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌

Published on 22 February, 2019
പാക്കിസ്ഥാനുമായി യുദ്ധത്തിന്‌ തയ്യാറെന്ന്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌
ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഒരു യുദ്ധത്തിന്‌ തയ്യാറാണെങ്കില്‍ ഇന്ത്യ അതിന്‌ മടിക്കില്ലെന്ന്‌ കേന്ദ്രഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌.
യുദ്ധത്തിന്‌ പാക്കിസ്ഥാന്‍ ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യയ്‌ക്കാണോ ബുദ്ധിമുട്ട്‌ എന്നായിരുന്നു രാജ്‌നാഥ്‌ സിങ്ങിന്റെ ചോദ്യം. ദേശീയ മാധ്യമമായ ആജ്‌ തക്കുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുല്‍വാമ ആക്രമണത്തിനെതിരെ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന്‌ പറയാനാവില്ല. സൈന്യത്തിന്‌ എല്ലാവിധ സ്വാതന്ത്ര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിക്കഴിഞ്ഞിട്ടുണ്ട്‌. -രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക