Image

തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഇമ്രാന്‍ ഖാന് അവകാശമില്ല'; ആഞ്ഞടിച്ച്‌ രാജ്‌നാഥ് സിംഗ്

Published on 22 February, 2019
തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഇമ്രാന്‍ ഖാന് അവകാശമില്ല'; ആഞ്ഞടിച്ച്‌ രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌നാഥ് സിംഗ് രംഗത്ത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തില്‍ ഒന്ന് അനുശോചിക്കാതിരുന്ന ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഒരു അവകാശവുമില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനം.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കുറ്റം ചുമത്തുന്നത് പാകിസ്ഥാനെയാണ്. എന്നാല്‍, പാക്കിസ്ഥാന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നാണ് ഇമ്രാന്‍ ഖാന്റെ വാദം. ഇതിനിടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങാന്‍ ആശുപത്രികള്‍ക്ക് പാക്ക് സേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പാക്കിസ്ഥാന്‍ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാന്‍ ഖാന്‍ യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ പാക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഇമ്രാന്‍ ഖാന്‍ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക