Image

ഇന്ത്യയുടെ തിരിച്ചടി ഭയന്ന്‌ പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

Published on 22 February, 2019
ഇന്ത്യയുടെ തിരിച്ചടി  ഭയന്ന്‌ പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു
ലാഹോര്‍: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി ഉണ്ടാകുമെന്ന ഭയത്തില്‍ പാക്‌ സൈന്യം തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായി സൂചന.

ബലൂചിസ്ഥാനിലെ പാക്‌ സൈനിക കേന്ദ്രത്തിലും പാക്‌ അധിനിവേശ കാഷ്‌മീരിലും ലഭിച്ച രണ്ട്‌ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്‌ റി്‌പ്പോര്‍ട്ട്‌ പുറത്ത്‌ വന്നിരിക്കുന്നത്‌.

ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനവും സൈനിക കേന്ദ്രവുമായ ക്വറ്റയില്‍ ആശുപത്രി അധികൃതരോട്‌ യുദ്ധം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന്‌ സൈന്യം ആവശ്യപ്പെട്ടു.

യുദ്ധം ഉണ്ടാകുകയാണെങ്കില്‍ സിന്ധ്‌, പഞ്ചാബ്‌ മേഖലകളിലെ സൈനിക, സിവില്‍ ആശുപത്രികളില്‍നിന്നുള്ള പരിക്കേറ്റ സൈനികരെ ക്വേറ്റയിലെ ആശുപത്രി സ്വീകരിക്കേണ്ടിവരുമെന്നാണ്‌ ക്വേറ്റയിലെ കരസേന കമാന്‍ഡര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

മേഖലയിലെ സിവില്‍ ആശുപത്രികളിലെ കിടക്കകളില്‍ 25 ശതമാനം സൈനികര്‍ക്കായി നീക്കി വെക്കണമെന്നും കത്തില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക