Image

യോഗ ശീലിക്കൂ...ആര്‍ത്തവ വേദന അകറ്റൂ....

Published on 17 April, 2012
യോഗ ശീലിക്കൂ...ആര്‍ത്തവ വേദന അകറ്റൂ....
പെണ്‍കുട്ടികളെ അലട്ടുന്ന പ്രശ്‌നമാണ്‌ ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദന. യോഗ സ്ഥിരമായി ചെയ്‌താല്‍ വേദനയ്‌ക്ക്‌ കുറവ്‌ ലഭിക്കുമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. രാത്രിയില്‍ പച്ച ഉലുവ വെള്ളത്തില്‍ കുതിര്‍ത്തുവച്ച്‌ പിറ്റേദിവസം ഈ വെള്ളം കുറേശ്ശെയായി കുടിയ്‌ക്കുന്നതും, ജീരകം വറുത്ത്‌ അതില്‍ വെള്ളമൊഴിച്ച്‌ തിളപ്പിച്ച്‌ കുടിയ്‌ക്കുകന്നതും ആശ്വാസമേകുമെന്ന്‌ ആയുര്‍വേദം പറയുന്നു.

മാസമുറ പതിവ്‌ തെറ്റുന്നതാണ്‌ പലരിലും അസഹ്യമായ വയറുവേദനയ്‌ക്കും മറ്റും കാരണമാകുന്നത്‌. കാല്‍തുടകളിലും, നടുവിനും വേദനയുണ്ടാകുന്നു. ചിലരില്‍ ഇരുപത്തിയഞ്ച്‌ വയസ്സിനോടടുക്കുമ്പോള്‍ വേദന ഇല്ലാതാകും, എന്നാല്‍ ചിലരില്‍ മുപ്പതിലെത്തിയാലും വേദന നിലനില്‍ക്കുന്നതും കാണുന്നുണ്ട്‌.

കൃത്യമായുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശീലിക്കുക, അതായത്‌ സോഡിയം, കാല്‍സ്യം എന്നിവ കൂടുതല്‍ ലഭിക്കുന്ന വസ്‌തുക്കള്‍ കഴിയ്‌ക്കുക, ഇതിനായി പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്‌.
യോഗ ശീലിക്കൂ...ആര്‍ത്തവ വേദന അകറ്റൂ....യോഗ ശീലിക്കൂ...ആര്‍ത്തവ വേദന അകറ്റൂ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക