Image

ഹര്‍ത്താലിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ്

Published on 22 February, 2019
ഹര്‍ത്താലിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: ഹര്‍ത്താലിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്നും വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

ഹര്‍ത്താലിനോടനുബന്ധിച്ച്‌ ഒരുപാട് കേസില്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ പ്രതി ചേര്‍ക്കണമെന്നാണ് കോടതി പറയുന്നതെന്നും വിശദമായ വിശദീകരണം എഴുതി നല്‍കി കോടതിയെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫ് ആണ് എന്ന കാര്യം പരിഗണിച്ച്‌ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ഭാരവാഹികളായ കമറൂദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക