Image

ലാവലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവച്ചു

Published on 22 February, 2019
ലാവലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവച്ചു

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. വാദത്തിന് കുറച്ചുകൂടി സമയം വേണമെന്ന സിബിഐ ആവശ്യത്തെ തുടര്‍ന്നാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് മാറ്റിയത്. ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ കേസില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാദം കേള്‍ക്കുന്നത് നീട്ടുകയാണ് ആവശ്യമെങ്കില്‍ കേസ് മാറ്റിവെക്കാന്‍ സിബിഐക്ക് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. അതേസമയം ഹോളി അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക