Image

ഇന്ത്യന്‍ സമ്‌ബദ്‌ഘടന അടുത്ത ദശാബ്‌ദത്തില്‍ വന്‍ കുതിപ്പ്‌ നടത്തും

Published on 22 February, 2019
ഇന്ത്യന്‍ സമ്‌ബദ്‌ഘടന അടുത്ത ദശാബ്‌ദത്തില്‍ വന്‍ കുതിപ്പ്‌ നടത്തും
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ്‌ ഇക്കണോമിക്‌സ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യന്‍ സമ്‌ബദ്‌ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ്‌ നടത്തും. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്‌ബദ്‌ വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തും.

ഏറ്റവും വേഗത്തില്‍ വളരുന്ന സമ്‌ബദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ 2028 ആകുമ്‌ബോഴേക്കും കൂടുതല്‍ വളര്‍ച്ച നേടാവുന്ന 10 രാജ്യങ്ങളുടെ പട്ടികയാണു ഓക്‌സ്‌ഫോര്‍ഡ്‌ ഇക്കണോമിക്‌സ്‌ പുറത്തുവിട്ടത്‌.

ഇതില്‍ 2019-2028 കാലഘട്ടത്തില്‍ ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച നിരക്കു പ്രകടിപ്പിക്കുമെന്നാണു ഓക്‌സ്‌ഫോര്‍ഡ്‌ ഇക്കണോമിക്‌സിന്റെ പ്രവചനം. ലോകത്തെ വളരുന്ന സമ്‌ബദ്‌ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി
( 6.5,)ഇന്ത്യ ഒന്നാം സ്ഥാനത്താണ്‌.

ഫിലിപ്പൈന്‍സിനും ഇന്തോനേഷ്യക്കും പിന്നാലെ ശരാശരി 5.1 വളര്‍ച്ച നിരക്കുമായി നാലാം സ്ഥാനത്താണ്‌ ചൈന.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക