Image

മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

Published on 17 April, 2012
മീര ജാസ്മിന്‍ തിരിച്ചെത്തുന്നു
ഒരുവര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടാതിരുന്ന മീര ജാസ്മിന്‍ നായികയായി തിരിച്ചുവരുന്നു. 'ലിസമ്മയുടെ വീട്' എന്ന ചിത്രത്തിലൂടെയാണ് മീര മലയാളത്തിലേക്ക് മടങ്ങിവരുന്നത്. പ്രേക്ഷക സമൂഹത്തിന്റെ നെഞ്ചിലെ നോവായി മാറിയ ലാല്‍ ജോസ് ചിത്രം 'അച്ഛനുറങ്ങാത്ത വീട'ിന്റെ രണ്ടാം ഭാഗമാണ് ലിസമ്മയുടെ വീട് എന്ന പേരില്‍ ഒരുങ്ങുന്നത്. 

അച്ഛനുറങ്ങാത്ത വീടിന് തിരക്കഥ ഒരുക്കിയ ബാബു ജനാര്‍ദനന്‍ തന്നെ ലിസ്സമ്മയുടെ വീടിനും രചന നിര്‍വഹിക്കുന്നു. സംവിധായകന്റെ അധിക ജോലി കൂടി രണ്ടാം ഭാഗത്തില്‍ ബാബു ജനാര്‍ദനനുണ്ട്. സലിം കുമാര്‍ ലിസമ്മയുടെ വീടിലും അഭിനയിക്കുന്നുണ്ട്. മുക്ത അവതരിപ്പിച്ച ലിസമ്മയായി മീര അഭിനയിക്കുമ്പോള്‍ നായകസ്ഥാനത്ത് ഉണ്ണിമുകുന്ദനാകും എത്തുക. 

കുഞ്ചാക്കോ ബോബനെ നായകനാക്കി ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ബാബു ജനാര്‍ദനന് മെയ് അവസാന വാരത്തോടെ ലിസമ്മയുടെ വീടിന്റെ ചിത്രീകരണം തുടങ്ങുക

മീര ജാസ്മിന്‍ തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക