Image

കൊളോണില്‍ 'എന്റെ കേരളം' കലാസന്ധ്യ അവിസ്മരണീയമായി

Published on 22 February, 2019
കൊളോണില്‍ 'എന്റെ കേരളം' കലാസന്ധ്യ അവിസ്മരണീയമായി
 

കൊളോണ്‍: ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ നടന്ന കലാസന്ധ്യ 'എന്റെ കേരളം' പരിപാടി സംഗീതനൃത്ത കലകളുടെ നിറച്ചാര്‍ത്തണിഞ്ഞ ഹൃദ്യമായ സംഗമമായി.

കൊളോണ്‍ വെസ്സ്‌ലിംഗിലെ സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി രണ്ടിന് വൈകുന്നേരം ആറിന് ആരംഭിച്ച കലാസന്ധ്യയില്‍ സംഗീതജ്ഞന്‍ രാഹുല്‍ രാജ് മുഖ്യാതിഥിയായിരുന്നു. എലിഷാ ഫ്രാന്‍സിസ് രാഹുല്‍ രാജിന് ബൊക്ക നല്‍കി.

കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാവും മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഉള്‍പ്പടെ നിരവധി ചലചിത്രങ്ങക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയതിനു പുറമെ ഒട്ടനവധി മറ്റു പുരസ്‌കാരങ്ങളും നേടിയിട്ടുള്ള രാഹുല്‍ രാജ്, പിന്റോ തോമസ് ചിറയത്ത്, നിക്കോള്‍ കാരുവള്ളില്‍, ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍, ജോസ് കുന്പിളുവേലില്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജോസ് കവലേച്ചിറ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.ഒഐസിസി ജോയിന്റ് കണ്‍വീനര്‍ മാത്യു ജോസഫ് സ്വാഗതം ആശംസിച്ചു. 

മൃദംഗ വായനയിലൂടെ താളത്തിന്റെ ഔന്നത്യങ്ങള്‍ മുഴക്കിയ ശ്രീദേവ് ശ്രീകുമാര്‍, നിക്കോള്‍ കാരുവള്ളില്‍ നേതൃത്വം നല്‍കിയ ന്ധനൂപുരന്ധ യുടെ അര്‍ദ്ധശാസ്ത്രീയ, സിനിമാറ്റിക് ഡാന്‍സ്, ജര്‍മനിയിലെ മൂന്നാം തലമുറയിലെ കൊച്ചുകുട്ടികള്‍(അഞ്ജലി ജോസഫ്, ഷാലിനി ജോസഫ്, ലില്ലി നാര്‍, ജൂലിയ തളിയത്ത്, ജോഹാനാ കോച്ചേരില്‍, അന്നാ എബ്രഹാം, മായാ വെന്പാനിയ്ക്കല്‍, ശ്രേയ പുത്തന്‍പുര) അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ഹാനോ തോമസ് മൂര്‍, ഡെന്നി കരിന്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി ഗ്‌ളെന്‍സന്‍, ജോല്‍സ്‌ന തുടങ്ങിയവര്‍ അവതരിപ്പിച്ച ഹാസ്യചിത്രീകരണം മുതലായ കലാപരിപാടികള്‍ കലാസന്ധ്യയ്ക്ക് കൊഴുപ്പേകി. 
പിന്േ!റാ ചിറയത്തിന്റെ നേതൃത്വത്തില്‍ യുവഗായകരായ അനീഷ് തോമസ് മാറാട്ടുകളം, ജിസില്‍ കടന്പാട്, ഗ്‌ളെന്‍സന്‍ മുത്തേടന്‍,ദെലീന തോമസ്, ജോല്‍സ്‌ന വെന്പാനിയ്ക്കല്‍, മൂന്നാം തലമുറക്കാരി ഇഷാനി ചിറയത്ത് എന്നിവര്‍ അണിനിരന്ന ഗാനമേള പരിപാടിയുടെ ഹൈലൈറ്റ് ആയിരുന്നു. 

മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ പ്രഫ. കെ.വി.തോമസ് ചെയര്‍മാനായി ആയിരക്കണക്കിന് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ന്ധവിദ്യാധനം ട്രസ്റ്റ് ന്ധ എന്ന ചാരിറ്റി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുശേഖരണമായിരുന്നു കലാസന്ധ്യയുടെ ലക്ഷ്യം. ഇടവേളയ്ക്ക് മുന്‍പ് വിദ്യാധനം ട്രസ്റ്റിനെപ്പറ്റിയുള്ള ഒരു ഡോക്കുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

മുഖ്യമായും ജര്‍മന്‍ മലയാളി യുവതലമുറയുടെ നേതൃത്വത്തില്‍ നടന്ന ന്ധഎന്റെ കേരളംന്ധ കലാസന്ധ്യ ഏകോപനത്തിലും അവതരണത്തിലും ഏറെ മികവു പുലര്‍ത്തിയത് ജര്‍മനിയിലെ രണ്ടാം തലമുറക്കാരുടെ കേരളത്തോടും കലയോടും ഇവിടുത്തെ സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ മകുടോദാഹരണമാണ്. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് രാഹുല്‍ രാജ് മൊമെന്റോ നല്‍കി.

പരിപാടിയുടെ മുഖ്യ സംഘാടകനായ ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറിയും യൂറോപ്പ് കോര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ വിദ്യാധനം ട്രസ്റ്റിനെപ്പറ്റി ഹ്രസ്വവിവരണം നല്‍കി കലാസന്ധ്യയെ ധന്യമാക്കിയവര്‍ക്ക് നന്ദി പറഞ്ഞു. ഒഐസിസി മീഡിയ കോര്‍ഡിനേറ്റര്‍ ജോസ് കുന്പിളുവേലില്‍ പരിപാടിയുടെ അവതാരകനായിരുന്നു. 

ജര്‍മനിയില്‍ ഇതാദ്യമാണ് ഒരു കലാപരിപാടിയ്ക്ക് സൗജന്യ പ്രവേശനത്തോടൊപ്പം അത്താഴവിരുന്ന് നല്‍കിയത്.ജെന്‍സ് കാഞ്ഞിരക്കാട്ട്, സിജോ ചക്കുംമൂട്ടില്‍, സിനോ തോമസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.വില്യം പത്രോസ്, ജോയല്‍ കുന്പിളുവേലില്‍ എന്നിവര്‍ ഫോട്ടോ വിഡിയോ കൈകാര്യം ചെയ്തു. 

ലിബിന്‍ കാരുവള്ളില്‍, വികാസ് മണ്ണംപ്‌ളാക്കല്‍, ഷൈന്‍ പഴയകരിയില്‍, ബിപിന്‍ തോമസ്, നിക്കോ പുതുശേരി, ഷാന്‍ ഫ്രാന്‍സിസ്, ബോബി മാത്യു,ജോസ് പുതുശേരി, തോമസ് അറന്പന്‍കുടി, ഡേവീസ് വടക്കുംചേരി, ഷീബ കല്ലറയ്ക്കല്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക