Image

എമര്‍ജന്‍സി പ്രഖ്യാപനം തടഞ്ഞാല്‍ നൂറുശതമാനം വീറ്റൊയെന്ന് ട്രമ്പ്

പി.പി. ചെറിയാന്‍ Published on 23 February, 2019
എമര്‍ജന്‍സി പ്രഖ്യാപനം തടഞ്ഞാല്‍ നൂറുശതമാനം വീറ്റൊയെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ മനസ്സിലേക്ക് മയക്കുമരുന്നും, ക്രിമിനലുകളും, അനധികൃത കുടിയേറ്റക്കാരും നുഴഞ്ഞു കയറുന്നത് തടയുന്നതിന് വേണ്ടി മെക്‌സിക്കൊ അമേരിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് പ്രഖ്യാപിച്ച എമര്‍ജന്‍സി തടയുന്നതിന് ശ്രമിച്ചാല്‍ നൂറുശതമാനവും വീറ്റൊ പവര്‍ ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് വ്യക്തമാക്കി.

ട്രമ്പിന്റെ പ്രഖ്യാപനം ബ്ലോക്ക് ചെയ്യുന്നതിന് ഫെബ്രവുരി 22 വെള്ളിയാഴ്ച ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു.എസ്. ഹൗസില്‍ പ്രമേയം അവതരിപ്പിച്ചതിനെ കുറിച്ചു വൈറ്റഅ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രമ്പ്. ചൊവ്വാഴ്ചയാണ് പ്രമേയത്തിന്മേല്‍ വോട്ടെടുപ്പെന്ന് യു.എസ്. ഹൗസ്  മെജോറട്ടി ലീഡര്‍ നാന്‍സി പെളോസി പറഞ്ഞു. യു.എസ്. ഹൗസ് പ്രമേയം പാസ്സാക്കുമെന്നും, സെനറ്റിലും ട്രമ്പിന്റെ പ്രഖ്യാപനത്തോട് എതിര്‍പ്പുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി സഹകരിച്ച് എമര്‍ജന്‍സി ഡിക്ലറേഷന്‍ ബ്ലോക്ക് ചെയ്യുമെന്നും നാന്‍സി അവകാശപ്പെട്ടു. ഏതു സാഹചര്യത്തിലും ഭരണഘടന നല്‍കുന്ന വീറ്റൊ അധികാരം മറികടക്കുന്നതിന് ആവശ്യമായ പിന്തുണ ഒരിക്കലും ലഭിക്കുകയില്ലെന്നതാണ് വസ്തുത. 6 ബില്യണ്‍ ഡോളര്‍ അതിര്‍ത്തി മതിലിനു വേണ്ടി സമാഹരിക്കുന്നതിനാണ് ട്രമ്പ് എമര്‍ജന്‍സി ഡിക്ലറേഷന്‍ നടത്തിയത്.

Join WhatsApp News
PY Kurian 2019-02-24 11:36:39
TRUMP IS A PRESIDENT who. takes CHINA and N>Korea seriously, and HE IS 75 percent
successful, and his BORDER issue is 100 percent right. Our national security is in jeopardy without a 
Boarder wall in the Meican Border. Peri0d.\

PTK
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക