Image

തിരുവനന്തപുരം, കോഴിക്കോട്‌ വിമാനത്താവളങ്ങളിലെ പുതിയ സംവിധാനങ്ങള്‍ നാടിന്‌ സമര്‍പ്പിച്ചു

Published on 23 February, 2019
തിരുവനന്തപുരം, കോഴിക്കോട്‌ വിമാനത്താവളങ്ങളിലെ പുതിയ സംവിധാനങ്ങള്‍ നാടിന്‌ സമര്‍പ്പിച്ചു
തിരുവനന്തപുരം, കോഴിക്കോട്‌ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കായുള്ള പുതിയ സംവിധാനങ്ങളുടെയും നിര്‍മ്മാണപ്രവൃത്തികളുടെയും ഉദ്‌ഘാടനം ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാസഞ്ചര്‍ ബോര്‍ഡിങ്‌ ബ്രിഡ്‌ജിന്റെ ഉദ്‌ഘാടനവും അഡീഷണല്‍ ഏപ്രണിന്റെയും ഗ്രൗണ്ട്‌ സപ്പോര്‍ട്ട്‌ ഏര്യയുടെയും ശിലാസ്ഥാപനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

കോഴിക്കോട്‌ വിമാനത്താവളത്തിലെ പുതിയ ഇന്റര്‍നാഷണല്‍ അറൈവല്‍ ബ്‌ളോക്കിന്റെയും യാത്രക്കാര്‍ക്ക്‌ വിമാനത്താവളത്തിലേക്ക്‌ കയറുന്നതിനുള്ള ആധുനിക വിഡിജിഎസ്‌ സംവിധാനത്തോടെയുള്ള പാസഞ്ചര്‍ ബോര്‍ഡിങ്‌ ബ്രിഡ്‌ജിന്റെയും ഉദ്‌ഘാടനവും നടന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്‌ പ്രഭു അധ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ്‌ മൊഹാപത്രയും സംസാരിച്ചു.

എയര്‍പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ദക്ഷിണമേഖല റീജ്യണല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എസ്‌.ശ്രീകുമാര്‍, എയര്‍ഫോഴ്‌സ്‌ സ്റ്റേഷന്‍ കമാന്‍ഡര്‍ പി.കെ. അവസ്‌തി, വിമാനത്താവള ഉപദേശകസമിതി അംഗം രവിചന്ദ്രന്‍ നായര്‍, തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക