Image

അധികാരം കയ്യിലുണ്ടെന്ന്‌ കരുതി എന്തും പറയരുത്‌ ; കോടിയേരിക്ക്‌ മറുപടിയുമായി എന്‍എസ്‌എസ്‌

Published on 23 February, 2019
അധികാരം കയ്യിലുണ്ടെന്ന്‌ കരുതി എന്തും പറയരുത്‌ ; കോടിയേരിക്ക്‌ മറുപടിയുമായി എന്‍എസ്‌എസ്‌

ചങ്ങനാശ്ശേരി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ മറുപടിയുമായി എന്‍എസ്‌എസ്‌ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. അധികാരം കയ്യിലുണ്ടെന്ന്‌ കരുതി എന്തും പറയരുതെന്നും കോടിയേരി അതിരുകടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിലെ വൈരുധ്യമാണ്‌ അകല്‍ച്ചയ്‌ക്ക്‌ കാരണം .എന്‍എസ്‌എസില്‍ ചേരിതിരിവ്‌ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ നേരിട്ടും.

കോടിയേരി പറഞ്ഞതിന്‌ തിരിച്ചുപറയാന്‍ തക്ക മറുപടിയുണ്ട്‌ എന്നാല്‍ അത്‌ പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തമ്പ്രാക്കന്മാരുടെ സ്വഭാവമാണ്‌ എന്‍ എസ്‌എസ്‌ കാണിക്കുന്നത്‌. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിന്‌ ഇല്ലെന്ന്‌ കോടിയേരി പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക