Image

ജമ്മുകശ്‌മീരില്‍ വിഘടനവാദി നേതാവ്‌ യാസിന്‍ മാലിക്‌ പൊലീസ്‌ കസ്റ്റഡിയില്‍

Published on 23 February, 2019
ജമ്മുകശ്‌മീരില്‍ വിഘടനവാദി നേതാവ്‌ യാസിന്‍ മാലിക്‌ പൊലീസ്‌ കസ്റ്റഡിയില്‍
ശ്രീനഗര്‍: വിഘടനവാദി നേതാവ്‌ യാസിന്‍ മാലിക്കിനെ ജമ്മു കശ്‌മീര്‍ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ സ്വത്തവകാശം സംബന്ധിച്ച കേസ്‌ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ്‌ കസ്റ്റഡിയിലെടുത്തത്‌.

വെള്ളിയാഴ്‌ച രാത്രിയാണ്‌ ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രന്റ്‌ നേതാവ്‌ യാസിന്‍ മാലിക്ക്‌ കസ്റ്റഡിയിലായത്‌. മൈസുമയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തശേഷം മാലിക്കിനെ കോത്തിബാഗ്‌ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി.

ജമ്മുകശ്‌മീരിലെ സ്ഥിര താമസക്കാര്‍ക്ക്‌ മാത്രമേ സ്വത്ത്‌ വകയില്‍ അവകാശമുള്ളുവെന്ന്‌ വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌.

തിങ്കളാഴ്‌ച കേസ്‌ പരിഗണിക്കാന്‍ ഇരിക്കെയാണ്‌ യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക