Image

കശ്‌മീര്‍ പത്രങ്ങള്‍ക്ക്‌ പരസ്യം നിഷേധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

Published on 23 February, 2019
കശ്‌മീര്‍ പത്രങ്ങള്‍ക്ക്‌ പരസ്യം നിഷേധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍
ശ്രീനഗര്‍: കാശ്‌മീരിലെ പ്രധാനപ്പെട്ട രണ്ട്‌ ഇംഗ്ലീഷ്‌ ദിനപത്രങ്ങള്‍ക്ക്‌ വിശദീകരണം പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതായി കാശ്‌മീര്‍ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌.

ഗ്രേറ്റര്‍ കശ്‌മീര്‍, കശ്‌മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നത്‌. സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്ന്‌ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ കുറ്റപ്പെടുത്തി.

ഫെബ്രുവരി 16 മുതല്‍ ഗ്രേറ്റര്‍ കശ്‌മീര്‍, കശ്‌മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുന്നില്ലെന്ന്‌ ദി ടെലഗ്രാഫ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു.

രണ്ടു ഡസണോളം പത്രങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും ഒരു പത്രത്തിന്റെ എഡിറ്റര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ പ്രസ്സ്‌ കൗണ്‍സിലിനോടും എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യയോടും ആവശ്യപ്പെടുമെന്ന്‌ കശ്‌മീര്‍ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക