Image

അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് തീരുമാനം

Published on 23 February, 2019
അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് തീരുമാനം
തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. ഇതനുസരിച്ച്‌ അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാനും തീരുമാനമായി. ജില്ലകളില്‍ കെട്ടിട സമുച്ഛയങ്ങള്‍ അഗ്നി വിഴുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന സേനയുടെ തീരുമാനം. പല കെട്ടിടങ്ങളും അനുമതി വാങ്ങിയ ശേഷം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് കെട്ടിടങ്ങളെ അഗ്നി വിഴുങ്ങാന്‍ കാരണം. ഇനി മുതല്‍ കെട്ടിടങ്ങളില്‍ അപകടകരമാം വിധം വീഴ്ച്ച വരുത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഗുരുതരമായ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക