Image

പിറക്കുമെന്‍ മോഹങ്ങളൊരിക്കലന്നൊരു മോഹം(പി.സി.മാത്യു)

പി.സി.മാത്യു Published on 23 February, 2019
പിറക്കുമെന്‍ മോഹങ്ങളൊരിക്കലന്നൊരു മോഹം(പി.സി.മാത്യു)
നശ്വരമാം നാടക ജീവിത സ്‌റ്റേജിലെത്തി ഞാനുമൊരു 
നടനായി, നടിക്കാനറിയാത്തൊരു പുതു മുഖവുമായി... 
അഭിനയം ജീവിത  മാര്‍ഗമാക്കിയ മഹാന്മാരൊക്കെയും 
ആരാധകരെ നേടിലോകമ്പാടുമൊപ്പം നേടി സമ്പാദ്യവും 

അഭിനയിക്കാനറിയാത്ത ജീവിത നടനാകും ഞാനിന്നും 
അറിയുന്നാ സത്യം ജീവിച്ചെന്‍ സ്‌നേഹിതര്‍ക്കായെന്നും  
'ആത്മാര്തമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം' 
അന്നവര്‍ ചെന്നപ്പോളെന്നുള്ളം  ചൊന്നതല്ല സത്യം പിന്നെ  

ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായിരുന്നതാണെന്റെ
അവിശ്വനീയമാം വിജയത്തിനിന്നുമാധാരം സുഹൃത്തേ...
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും ചൊന്നു താനൊന്നും 
അഴലുമീ ഭൂവിലെതോന്നും കൊണ്ടുപൊകുന്നീലൊപ്പം...

കീഴടക്കുക നീ യൊരു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം
കുടുംബവുമായ്, പിന്നെ കൂട്ടുകാരുമായി സ്‌നേഹം പങ്കിട്ടു 
നിത്യവുമൊരംഗീകാരം ലഭിച്ചീലെങ്കിലും ചെയ്വവതൊക്കെ
നീതിക്കായി കണക്കിടട്ടെ സര്‍വേശ്വരാനുമുമ്പിലൊരിക്കല്‍ 

ആരെയും തൃപ്തരാക്കാന്‍ കഴിയാത്ത നിസ്സഹായത തളം കെട്ടും 
അഖിലാണ്ഡത്തിലാണുതാനെന്ന സത്യമറിഞ്ഞിട്ടും ഞാനെന്തേ 
അലയുന്നു തളരാതെ, ചവിട്ടുന്നീ നാടകം തിരശീല വീഴും മുമ്പേ 
അവസാന രംഗവും അഭിനയിച്ചു തീര്‍ക്കുവാനാശിച്ചു വീണ്ടും  

ദൂരെ ദൂരെ കാണുമൊരു വെളിച്ചത്തിലേക്കു നോക്കി നോക്കി 
ദിശ തെറ്റിപ്പറക്കുമൊരു ഇയാന്‍ പാറ്റയാണെന്നറിഞ്ഞിട്ടും... 
പറക്കുന്നു വാനില്‍ ഞാന്‍ ദിനവും കുരുങ്ങുമീ ജീവിത തിരക്കില്‍ 
പിറന്നുവീഴുമെന്‍ മോഹങ്ങളൊരിക്കലെന്നു മോഹിച്ചു വീണ്ടും

പിറക്കുമെന്‍ മോഹങ്ങളൊരിക്കലന്നൊരു മോഹം(പി.സി.മാത്യു)
Join WhatsApp News
വിദ്യാധരൻ 2019-02-23 08:58:17
നിന്നിലെ സത്യത്തെ മുറുകെപിടിച്ച് 
മോഹങ്ങളേ വെടിഞ്ഞു നീ ചരിക്ക 
എത്തിടും എത്തേണ്ടടത്തു നീയൊരിക്കൽ 
വികല്പമില്ലത്തിന് തെല്ലും സ്നേഹിത.

ഇളകേണ്ട നീ പൊന്നാടയും ഫലകവും കണ്ടും 
ഇളകേണ്ട നാട്ടുകാർ നൽകും വരവേൽപ്പു കണ്ടും 
നൈമഷികമത് പുതുമഴയത്തെ ഈയൽ പോലെ 
പറന്നു ഉയരും ദ്യോവിൽ ചിറകറ്റുവീഴുമുടൻ 

സത്യമോ പുനർജനിക്കും വീണ്ടും വീണ്ടമീ ഭൂവിൽ   
ബുദ്ധനായി, യേശുവായി, ലിങ്കണായി ഗാന്ധിയായി 
മർത്ത്യനെ താമസ്സിൽ  നിന്ന് മോചിപ്പിക്കുവാൻ 
പോകു  നിൻ അന്ത്യം വരെ നിൻ സ്നേഹ വീണ മീട്ടി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക