Image

ഫാ ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേകം വാഷിംഗ്ടണ്‍ ഡി.സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 February, 2019
ഫാ ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേകം വാഷിംഗ്ടണ്‍ ഡി.സിയില്‍
വാഷിംഗ്ടണ്‍ ഡിസി: അനുഗ്രഹീത വചന പ്രഘോഷകനും സൗഖ്യ വിടുതല്‍ ശുശ്രുക്ഷകനും ആയ ഫാ.ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേകം ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ നടക്കുന്നു.

ആഗസ്റ്റ് 30, 31 സെപ്റ്റംബര്‍ 1 തീയതികളില്‍ വെര്‍ജീനിയഷാന്റിലി ഡള്ളസ് എക്‌സ്‌പോ സെന്ററിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാനഡ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ സൗകര്യാര്‍ത്ഥമാണ് വാഷിംഗ്ടണ്‍ ഡള്ളസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പത്തു മിനിട്ടു മാത്രം യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന കണ്‍വന്‍ഷന്‍ സ്ഥലം തെരെഞ്ഞെടുത്തത് .

കണ്‍വന്‍ഷന്‍ ഒരുക്കങ്ങളുടെ കിക്ക് ഓഫ് കര്‍മ്മം നോര്‍ത്തേണ്‍ വെര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ചില്‍ വെച്ച് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത് നിര്‍വഹിച്ചു.

വിര്‍ജീനിയ, മേരിലാന്‍ഡ് ഏരിയായിലുള്ള ഇടവകകളുടെ സഹകരണത്തോടെ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചാണ് കണ്‍വെന്‍ഷന് ആതിഥേയത്ത്വം വഹിക്കുന്നത്.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://www.krupabhishekam.org/ എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരാള്‍ക്ക് 50 രൂപയാണ് റെജിസ്‌ട്രേഷന്‍ ഫീ.പങ്കെടുക്കുന്നവര്‍ക്ക് സമീപ ഹോട്ടലുകളില്‍ ഗ്രൂപ് റേറ്റില്‍ റൂം ബുക്ക് ചെയ്യാവുന്നതാണ്. മാര്‍ച്ച് 15 ഓടെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ ജസ്റ്റിന്‍ പുതുശേരി,
നോര്‍ത്തേണ്‍ വെര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ച്
dckrupabhishekam2019@gmail.com
ഷൈനി ഷാജി:
ജെ. ജോസഫ് : (703) 6239137.
ഫാ ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേകം വാഷിംഗ്ടണ്‍ ഡി.സിയില്‍
ഫാ ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേകം വാഷിംഗ്ടണ്‍ ഡി.സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക