Image

വിമാനം പാകിസ്‌താനിലേക്ക്‌ തട്ടിക്കൊണ്ടുപോകുമെന്ന്‌ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം

Published on 23 February, 2019
വിമാനം പാകിസ്‌താനിലേക്ക്‌ തട്ടിക്കൊണ്ടുപോകുമെന്ന്‌ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം
മുംബൈ : വിമാനം പാകിസ്‌താനിലേക്ക്‌ തട്ടിക്കൊണ്ടു പോകുമെന്ന്‌ ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ്‌ ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്‌.

ഇതിനു പിന്നാലെ എല്ലാ സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്‌) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഫെബ്രുവരി 23 ന്‌ വിമാനം റാഞ്ചുമെന്നാണ്‌ സന്ദേശം. ഇതേത്തുടര്‍ന്ന്‌ മുംബൈ വിമാനത്താവളത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ കര്‍ശനനിയന്ത്രണം അധികൃതര്‍ ഏര്‍പ്പെടുത്തിയെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്‌തു.

പാര്‍ക്കിങ്‌ ഏരിയയില്‍ എത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക