Image

ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം

Published on 23 February, 2019
ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം

മൈസൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. 600 ഏക്കറോളം വനഭൂമി കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗോപാലസ്വാമിബേട്ട എന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് ശക്തമായ കാറ്റിനെത്തുടര്‍ന്ന് തീ പടരുകയായിരുന്നു. തീ പൂര്‍ണമായി അണയ്ക്കാന്‍ അഗ്‌നിശമനസേനയും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്. ബന്ദിപ്പുര്‍ വനമേഖലയുടെ ഭാഗമായ ലൊക്കെരെയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കാട്ടുതീയില്‍ കത്തിനശിച്ചു. കടുവസംരക്ഷണകേന്ദ്രത്തിന് അകത്തേക്ക് തീപടര്‍ന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കി. മൈസൂരുബന്ദിപ്പുര്‍ റോഡില്‍ ഏറെനേരം ഗതാഗതവും സ്തംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക