Image

ട്രെയിനില്‍നിന്ന് വീണ യുവാവിനെയും ചുമലിലെടുത്ത് ഈ പോലീസുകാരന്‍ ഓടിയത് 1.5 കിലോമീറ്റര്‍

Published on 23 February, 2019
ട്രെയിനില്‍നിന്ന് വീണ യുവാവിനെയും ചുമലിലെടുത്ത് ഈ പോലീസുകാരന്‍ ഓടിയത് 1.5 കിലോമീറ്റര്‍

ഹൊഷംഗബാദ്: ട്രെയിനില്‍നിന്ന് വീണ് അത്യാസന്ന നിലയിലായ യുവാവിനെയും ചുമലിലെടുത്ത് പോലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് പോലീസുകാരന്റെ സമയോചിത പ്രവര്‍ത്തനത്തിലൂടെ ഒരു മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തിയത്.  

രാവണ്‍ പിപ്പല്‍ഗഡിലാണ് ശനിയാഴ്ച രാവിലെ അജിത് എന്ന ഇരുപതുകാരന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണത്. വീഴ്ചയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെക്കുറിച്ച് പ്രദേശവാസിയായ ഒരാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കോണ്‍സ്റ്റബിളായ പൂനം ബില്ലോറും െ്രെഡവര്‍ രാഹുല്‍ സക്കാലെയും സ്ഥലത്തെത്തിയത്.


റെയില്‍വേ ട്രാക്കിനു സമീപം ഗുരുതരമായി പരിക്കേറ്റ് മരണാസന്നനായി കിടക്കുകയായിരുന്ന അജിത്. സംഭവ സ്ഥലത്തേയ്ക്ക് വാഹനങ്ങളൊന്നും എത്തിച്ചേരുമായിരുന്നില്ല. യുവാവിനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കേണ്ടതിനാല്‍ ചുമലിലെടുത്ത് പോലീസ് ജീപ്പുവരെ നടക്കുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. 

റേയില്‍വേ ട്രാക്കില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു പോലീസ് വാഹനം ഉണ്ടായിരുന്നത്. അവിടെവരെ പൂനം ബില്ലോര്‍ ഓടുകയായിരുന്നു. വൈകാതെ ആശുപത്രിയിലെത്തിച്ച അജിത് ഇപ്പോള്‍ ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക