Image

സീരിയല്‍ താരവുമായി വിവാഹിതനായെന്ന് പ്രചാരണം, പ്രതികരണവുമായി ബാല .

Published on 23 February, 2019
സീരിയല്‍ താരവുമായി വിവാഹിതനായെന്ന് പ്രചാരണം, പ്രതികരണവുമായി ബാല .

സീരിയല്‍ താരം പ്രതീക്ഷയേ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പ്രതികരണവുമായി നടന്‍ ബാല. പ്രതീക്ഷയെ, ബാല വിവാഹം ചെയ്യാന്‍ പോവുകയാണെന്നും  ചെയ്തുവെന്നും തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളും കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. 

കുറെ നാളായി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍  എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണെന്നും തന്റെ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്നും തന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്നും ബാല ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ മൂലം ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് ആര് സമാധാനം പറയുമെന്നും ബാല ചോദിക്കുന്നു. മുന്‍പ് ഗായിക റിമി ടോമി അവതാരകയായെത്തുന്ന ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ പ്രതീക്ഷ തനിക്ക് ബാലയോടുള്ള ആരാധന തുറന്നു പറഞ്ഞിരുന്നു 'പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടിനടുത്ത് ഉദ്ഘാടനത്തിന് വന്ന ബാലയില്‍ നിന്ന് ഒരുപാട് പണിപ്പെട്ട് താന്‍ ഒരു ഓട്ടോഗ്രാഫ് സ്വന്തമാക്കിയെന്നും പ്രതീക്ഷ പറഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ സജീവമായത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക