Image

ആറു വയസുകാരിയെ പോലീസ് വിലങ്ങുവച്ചു കസ്റ്റഡിയിലെടുത്തു

Published on 17 April, 2012
ആറു വയസുകാരിയെ പോലീസ് വിലങ്ങുവച്ചു കസ്റ്റഡിയിലെടുത്തു
ജോര്‍ജിയ: നഴ്‌സറി സ്‌കൂളിലെ ആറു വയസുകാരിയെ പോലീസ് വിലങ്ങുവച്ചു കസ്റ്റഡിയിലെടുത്തു.  മില്‍എഡ്ജിവില്ലെ നഗരത്തിലെ എലിമന്ററി സ്‌കൂളിലാണു സംഭവം. ആറുവയസുകാരി ദേഷ്യംപിടിച്ച് ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന വസ്തുക്കള്‍ വലിച്ചിടുകയും ഫര്‍ണിച്ചര്‍ മറിച്ചിടുകയും ചെയ്തു.

കുട്ടി മറിച്ചിട്ട അലമാരയില്‍തട്ടി സ്‌കൂളിലെ പ്രിന്‍സിപ്പലിനു പരിക്കേറ്റു. സഹികെട്ട സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചു. പോലീസുകാരില്‍ ഒരാള്‍ കുട്ടിയെ ശാന്തയാക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസ് കുട്ടിയെ വിലങ്ങുവയ്ക്കുകയായിരുന്നു.

വയസുകാരിയെ  വിലങ്ങുവച്ച നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലീസ് മേധാവി ഡ്രേ സ്വികോര്‍ഡ് വിസമ്മതിച്ചു. ചില സാഹചര്യങ്ങളില്‍ ആളുകളെ വിലങ്ങുവയ്‌ക്കേണ്ടിവരുമെന്നും ഇതിനു പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലഘുവായ ആക്രമണം, വസ്തുവകകള്‍ക്ക് നാശം എന്നീ കുറ്റങ്ങളാണ് കുട്ടിക്കെതിരേ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ ഓഗസ്റ്റ് വരെ കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു.
After throwing a tantrum in her kindergarten class, a six-year-old Georgia girl was cuffed and stuffed into a police cruiser last Friday and charged with simple assault and property damage, according to a police report.

Salecia Johnson’s outburst occurred at Creekside Elementary School in Milledgeville, where the child allegedly pushed fellow students, threw items off a teacher’s desk, tore material from the walls, and tossed a small shelving unit (which struck the school’s principal in the leg).

When a Milledgeville Police Department officer attempted to calm Johnson down, the child “pulled away and actively began resisting and fighting with me,” reported the cop. As a result, the officer decided to handcuff the girl “for her safety as well as others safety in the area.”

In the face of criticism from Johnson’s parents, police brass defended the patrolman’s decision to handcuff the girl, citing department policy that requires all detainees to be handcuffed while being driven in a squad car.

According to the police report, an officer “made six attempts” to contact Salecia’s mother before he transported her to the police department, where the child was later released into her aunt’s custody.

Johnson was charged with simple battery of a school teacher, damage to property, and unruly juvenile. The child is pictured above in a screen grab from a TV report in which she was interviewed along with family members.


ആറു വയസുകാരിയെ പോലീസ് വിലങ്ങുവച്ചു കസ്റ്റഡിയിലെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക