Image

പ്രിയങ്കയ്‌ക്ക്‌ പിന്നാലെ റോബര്‍ട്ട്‌ വാദ്രയും രാഷ്ട്രീയത്തിലേക്കെന്ന്‌ സൂചന

Published on 24 February, 2019
പ്രിയങ്കയ്‌ക്ക്‌ പിന്നാലെ റോബര്‍ട്ട്‌ വാദ്രയും രാഷ്ട്രീയത്തിലേക്കെന്ന്‌ സൂചന
ദില്ലി: പ്രിയങ്കാ ഗാന്ധിക്ക്‌ പിന്നാലെ റോബര്‍ട്ട്‌ വാദ്രയും രാഷ്ട്രീയത്തിലേക്കെന്ന്‌ സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മാസങ്ങള്‍  ശേഷിക്കെ പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്‌ കോണ്‍ഗ്രസ്‌ അണികളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്‌.

ഭര്‍ത്താവ്‌ രോബര്‍ട്ട്‌ വാദ്രയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ്‌ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വൈകിയതിന്‌ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്‌.

പ്രിയങ്കയ്‌ക്ക്‌ പിന്നാലെ താനും സജീവരാഷ്ട്രീയത്തിലേക്കിറങ്ങുകയാമെന്ന സൂചന നല്‍കുകയാണ്‌ റോബര്‍ട്ട്‌ വാദ്രയും. ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത കുറിപ്പിലൂടെയാണ്‌ വാദ്ര തന്റെ രാഷ്ട്രീയ മോഹം പങ്കുവെച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക