Image

മീരയുടെയും ബല്‍റാമിന്റെയും സാഹിത്യരചന .....

ഇസ്മായില്‍ കാപ്പൂര്‍ Published on 24 February, 2019
മീരയുടെയും ബല്‍റാമിന്റെയും സാഹിത്യരചന .....
എഴുത്തുകാരേക്കാള്‍ സാമൂഹ്യ അവബോധമുള്ള വായനക്കാരാണ് ഇന്നുള്ളത്. എഴുത്തുകാര്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ട് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കൂടി പ്രകടിപ്പിക്കുമ്പോഴെ സര്‍ഗ്ഗ രചന സാര്‍ത്ഥകമാവുന്നുള്ളൂ. രാഷട്രീയത്തില്‍ സാഹിത്യം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നും ഒരു പ്രബുദ്ധ സമൂഹത്തിന്റെ ലക്ഷണം തന്നെയാണ്. എന്നാല്‍ ചില വ്യക്തിഗത താല്പര്യങ്ങള്‍ക്കായി , തങ്ങളുടെ സര്‍ഗ്ഗപ്രതിഭ 'ഇടത് ഓരം ' ചേര്‍ന്ന് നടന്നാല്‍ മാത്രമേ അംഗീകരിക്കപ്പെടൂ എന്ന മലായാളി പൊതുബോധത്തില്‍ നിന്നും യാഥാര്‍ത്യങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൊണ്ട് പലപ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകങ്ങളായി അവര്‍ സ്വയം അപഹാസ്യരാകുന്നു എന്ന് തോന്നിയിട്ടുണ്ട്.

പുതിയ വിവാദത്തില്‍ മീരക്കും അല്പം കൂടി മാന്യമായ ഭാഷയിലും പ്രയോഗത്തിലും വിമര്‍ശിക്കാമായിരുന്നു എന്നാണ് തോന്നുന്നത്. ഇക്കാര്യത്തില്‍ 'വടികൊടുത്ത് അടി വാങ്ങി ' എന്ന് തന്നെയാണ് വിശ്വാസം. ഭാവനാ ലോകത്ത് ജീവിക്കുന്ന സാഹിത്യകാരന്മാരേക്കാള്‍ ഒരു മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകന്‍ തന്നെയാണ് ജനാധിപത്യ സമൂഹത്തില്‍ കൂടുതല്‍ പ്രസക്തര്‍ .... സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ രാഷ്ട്രീയ പ്രചാരണത്തില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ബല്‍റാം ഈ വിവാദവും തനിക്കനുകൂലമാക്കിക്കഴിഞ്ഞിട്ടുണ്ട്. മലയാളികള്‍ക്ക് അല്പം വൈകാരികതയുടെ അംശം കൂടി അടങ്ങിയ, ഒരു ന്യായമായ കുറ്റസമ്മതം വേണ്ടിയിരുന്നു എന്ന് തോന്നിയിട്ടുള്ള 'AKG' വിമര്‍ശനവിഷയത്തില്‍ കിട്ടാത്ത മാപ്പ് ഇക്കാര്യത്തില്‍ പ്രതീക്ഷിക്കണോ ?!

വാല്‍:- വൃച്വല്‍ ലോകത്തെ 'ഈ ചായക്കോപ്പയിലെ കൊടുങ്കാറ്റില്‍ ' സ്വന്തം കോണ്‍സ്റ്റിറ്യുവന്‍സിയിലെ വോട്ടറായ ഒരു ബല്‍റാം ഭക്തനില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്...

------
എഴുത്തുകാരി കെ ആര്‍ മീരക്ക് എതിരായി താന്‍ ഫേസ്ബുക്കില്‍ എഴുതിയ പ്രതികരണത്തെ ന്യായീകരിച്ച് വി ടി ബല്‍റാം എംഎല്‍എ.

അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തല്‍ക്കാലം പ്രധാനം.

അതു കൊണ്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്.

നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തില്‍ അന്തര്‍ലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.

അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്‌ക്കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല

അതേസമയം, തന്റെ പോസ്റ്റിന് കീഴെ പ്രതികരണവുമായെത്തിയ വിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മീര രംഗത്ത് എത്തിയത്.

വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോള്‍ പ്രത്യാശ ഇരട്ടിച്ചിരുന്നു.

പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍ എന്റെ ഫേസ് ബുക്ക് പേജില്‍ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചത്.

അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടര്‍ന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകള്‍. എല്ലാ കമന്റുകള്‍ക്കും ഒരേ ഭാഷ.

'വായില്‍ പഴം' എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം.

നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്‌സെഷന്‍.

എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ മകനാണ് കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലിന്റെ ചുമതല.

അനില്‍ ആന്റണിയോട് ഒരു അപേക്ഷ :

കമന്റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ?

ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ,

വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?

ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാന്‍ ഉപവസിക്കാം.

-മൂന്നു നിബന്ധനകളുണ്ട്.

1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കില്‍ പോരാ.

2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.

3. മഹീന്‍ അബൂബക്കര്‍, അഷ്‌റഫ് അഫ്‌ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.

അങ്ങനെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയര്‍ത്താം.

അല്ലാതെ ഫേസ് ബുക്കില്‍വന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ?
--------------------
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ: വി.എ വിനീഷ്, സെക്രട്ടറി സ: കെ.എം. സച്ചിന്‍ ദേവ് എന്നിവര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന.

സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്.

കെ ആര്‍ മീരയുടെ അഭിപ്രായ പ്രകടനത്തോട് വി ടി ബല്‍റാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്

ഉയര്‍ന്നു വരുന്ന വിവിധ വിഷയങ്ങളില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും . പക്ഷഭേദമില്ലാതെ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേട്ട് നിങ്ങളെന്തിന് അസ്വസ്ഥരാകണം...

ഈയിടെയായി നടന്ന ചില വിഷയങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണ വേണ്ട വിധത്തില്‍ ലഭിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയായിട്ടല്ലാതെ, വി ടി ബല്‍റാമിന്റെ പ്രതികരണം നമുക്ക് കാണാനാവില്ല.

അപക്വത കലര്‍ന്ന അഭിപ്രായ പ്രകടനങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുക എന്ന തരംതാണ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നിങ്ങളില്‍ നിന്നും സമൂഹം ഇതില്‍ കൂടുതല്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.

ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരെ മുന്‍ കാലങ്ങളില്‍ കെ.ആര്‍. മീര വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി അവരെ വ്യക്തിപരമായി അവഹേളിക്കാന്‍ ഇടതുപക്ഷം തയ്യാറായിട്ടില്ല.

സാഹിത്യകാരന്മാരും, സാംസ്‌ക്കാരിക പ്രവര്‍ത്തകരും നമ്മുടെ നാട്ടില്‍ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്...

ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയില്‍ കോണ്‍ഗ്രസ് , മഹത് വ്യക്തികളെപ്പോലും അധിക്ഷേപിക്കുന്ന വി.ടി.ബല്‍റാമിനെ പോലെയുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ തയ്യാറാവണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക