Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ സമ്മേളനം ഏപ്രില്‍ 29 ന്‌

Published on 17 April, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ സമ്മേളനം ഏപ്രില്‍ 29 ന്‌
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ കൂട്ടായ്‌മ നടത്തുന്നു. ഏപ്രില്‍ 29-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിമുതല്‍ 8 മണിവരെയാണ്‌ സീനിയര്‍ സിറ്റിസണ്‍ സമ്മേളനം നടത്തപ്പെടുന്നതെന്ന്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. കെ.എസ്‌. ആന്റണി അറിയിച്ചു. മോട്ടന്‍ഗ്രോവില്‍ 8336 മര്‍മോറയിലുള്ള മോട്ടന്‍ഗ്രോവ്‌ ഫീല്‍ഡ്‌ ഹൗസില്‍ വെച്ചാണ്‌ സമ്മേളനം നടത്തപ്പെടുക.

ചിക്കാഗോയിലെ ആദ്യകാല മലയാളികള്‍ മുതല്‍ ഇപ്പോള്‍ നാട്ടില്‍നിന്നും എത്തിയിട്ടുള്ള എല്ലാ സീനിയര്‍ സിറ്റസണ്‍ അംഗങ്ങള്‍ക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്‌. സീനിയര്‍ എല്‍ഡര്‍ കെയറിനെക്കുറിച്ച്‌ മേഴ്‌സിഡസ്‌ ഹൊറേയിസ്‌ നയിക്കുന്ന സെമിനാര്‍ നടത്തപ്പെടുന്നതാണ്‌. ഈ കൂട്ടായ്‌മയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആസ്വാദ്യകരമായ വിവിധ കലാപരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്‌. ചിക്കാഗോയില്‍ ഇദംപ്രഥമമായിട്ടാണ്‌ ഇത്തരണത്തിലുള്ള ഒരു കൂട്ടായ്‌മ ആസൂത്രണം ചെയ്യുന്നത്‌. ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സീനിയര്‍ സിറ്റിസണ്‍ സമ്മേളനത്തിലേക്ക്‌ എല്ലാവരേയും പ്രൊഫ. കെ.എസ്‌. ആന്റണി, ജോണ്‍ ഇലയ്‌ക്കാട്ട്‌, ജേക്കബ്‌ ചിറയത്തില്‍, ബെന്നി വാച്ചാച്ചിറ എന്നിവര്‍ പ്രത്യേകമായി ക്ഷണിക്കുന്നു. ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചതാണിത്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ സമ്മേളനം ഏപ്രില്‍ 29 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക