Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 25,000 ഡോളര്‍ സംഭാവന നല്‍കി

Published on 24 February, 2019
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 25,000 ഡോളര്‍ സംഭാവന നല്‍കി
ന്യൂയോര്‍ക്ക്: കഴിഞ്ഞവര്‍ഷം കേരളത്തിലുണ്ടായ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക 25,000 ഡോളര്‍ സംഭാവന നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി നടത്തുന്ന ദുരിതാശ്വാസ നിധിയിലേക്കാണ് ഈ തുക നല്‍കിയത്. ഇടവകാംഗങ്ങളായ കോര വര്‍ഗീസും, ബീന വര്‍ഗീസും പാമ്പാടി ദയറായിലെത്തി പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ഡീയസ്‌കോറസ് തിരുമേനിക്ക് ചെക്ക് കൈമാറി.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത എല്ലാ ഇടവകാംഗങ്ങള്‍ക്കും ഇടവക വികാരി വെരി. റവ ചെറിയാന്‍ നീലാങ്കല്‍ പ്രത്യേകം നന്ദി അറിയിച്ചു.

വാര്‍ത്ത അറിയിച്ചത്: മാത്യു ജോര്‍ജ് (പി.ആര്‍.ഒ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക