Image

ഉപവാസം ചെയ്യാന്‍ കെ.ആര്‍.മീരയുടെ ഉപദേശം നല്ലത് (കാരൂര്‍ സോമന്‍)

Published on 24 February, 2019
ഉപവാസം ചെയ്യാന്‍ കെ.ആര്‍.മീരയുടെ ഉപദേശം നല്ലത് (കാരൂര്‍ സോമന്‍)

കേരളത്തിലെ തെങ്ങില്‍ നിന്നും നല്ല ആദായമായിരിന്നു കര്ഷകന് കിട്ടിയത്. ആദയമോ നൂറു വര്‍ഷത്തില്‍ അധികം. നല്ല വളക്കൂറുള്ള മണ്ണിലെ ഇത് വളരു. അതുപോലെ നമ്മുടെ രാഷ്ട്രീയ-മതത്തിനു വളരെ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. തെങ്ങിന്റ ആദായം കുറഞ്ഞുതുപോലെ മത-രാഷ്ട്രിയക്കാരുടെ ആദായവും കുറഞ്ഞു വരുന്നതിന്റ ശബ്ദമാണ് ഒരു സാഹിത്യകാരിയില്‍ നിന്നും പുറത്തു വന്നത്. ഒരു ബെല്ലും ബ്രേക്കുമില്ലാത്ത സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനകള്‍ നടത്താതെ, വികാരാവേശങ്ങള്‍ നടത്താതെ, സൂത്രശാലികള്‍ ആകാതെ നേര്‍വഴിയില്‍ സഞ്ചരിക്കാന്‍ ഗാന്ധിയന്‍ ഉപവാസമുറകള്‍ നല്ലത്. കുറഞ്ഞ പക്ഷം വിശപ്പിന്റ രുചിയെങ്കിലും അറിയുമെല്ലോ. കേരളത്തിലെ മത-രാഷ്ട്രീയ-സാഹിത്യ -സാംസ്‌കാരിക മേഖലയിലെ എത്രയോ പ്രമുഖരുടെ മുഖം നഷ്ടപെടുന്നതിന്റ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവരെ താങ്ങി നടത്തുന്നത് ആനപ്പുറത്തിരിക്കുന്നവരാണ്. 

ഒരു എഴുത്തുകാരിയുടെ നേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അസഭ്യവാക്കുകള്‍ എത്രയോ ലജ്ജാകരമാണ്. രണ്ടു കൂട്ടര്‍ തമ്മിലുള്ള അമര്‍ഷ-വിമര്‍ശനങ്ങള്‍ അവര്‍ തമ്മില്‍ തീര്‍ക്കുന്നതല്ലേ നല്ലത്. അവിടെ ഫേസ് ബുക്ക് എന്ന യന്ത്രം ഉപയോഗിച്ച് നായ് കുരക്കുന്നതുപോലെയാണ് ഒരു പറ്റം സൈബര്‍ ഗുണ്ടകള്‍ കുരച്ചു കുരച്ചു പിറകേയോടുന്നതും കുറെയൊടുമ്പോള്‍ തളര്‍ന്നു ഇരിക്കുന്നതും. മറ്റൊരു കുട്ടരാകട്ടെ ഞാനാണ് കേമന്‍, മാന്യന്‍ എന്ന ഭാവത്തില്‍ ക്രൂരവും നിന്ദ്യവുമായ വിധത്തില്‍ ആരെയും അധിക്ഷേപിക്കും. 

 ഈ സോഷ്യല്‍ മീഡിയയെന്ന യന്ത്രപ്പെട്ടി മരിച്ചവരെ ഉയിര്‍ത്തുഴുന്നേല്‍പ്പിക്കുമോ?കാസര്‍ഗോഡ് ഇരട്ട കൊലപാതകം മനഃസാക്ഷിയുള്ള ആരും അംഗീകരിക്കില്ല. ഇടത്തു പക്ഷത്തെ തകര്‍ക്കാന്‍ കൗശലക്കാരായ ആരോ ഇതിന്റെ പിന്നില്‍ ഇല്ലേ എന്ന സംശയം എനിക്കുണ്ട്. എന്തെന്നാല്‍ ഒരു ഇലക്ഷന് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഉള്ളുപൊള്ളുന്ന ഈ പണി ആരെങ്കിലും ചെയ്യുമോ? എഴുത്തുകാര്‍ കൊലപാതകത്തില്‍ പ്രതികരിക്കാത്തതുകൊണ്ട് ആ നിഷ്ടുര ക്രൂരകൃത്യത്തിനു കൂട്ടുനില്‍ക്കുന്നു എന്ന് കരുതരുത്. ചിലരെങ്കിലും പ്രതികരിക്കുന്നില്ലേ? 

 ചിലര്‍ പ്രതികരിക്കാത്തത് അവര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന, കിട്ടാനിരിക്കുന്ന പദവി, പുരസ്‌ക്കാരങ്ങള്‍ നഷ്ടമാകും എന്നതുകൊണ്ടാണ്. ഈ മിണ്ടാപ്രാണികള്‍ക്ക് ഒരു വാഴപ്പിണ്ടിയെങ്കിലും സമ്മാനമായി കൊടുക്കുന്നതില്‍ തെറ്റൊന്നും കണ്ടിട്ട് കാര്യമില്ല. റഷ്യയിലെ സര്‍ ചക്രവര്‍ത്തി ഭരണകാലത്തു് സാഹിത്യകാരന്‍ മാക്സിം ഗോര്‍ക്കി അന്നത്തെ പോലീസ് വെടിവെപ്പില്‍ വിദ്യാര്‍ഥികളുടെ ചുടു രക്തം നേരില്‍ കണ്ട വ്യക്തിയാണ്. അതിന്റ പേരില്‍ അദ്ദേഹം ഒരു കവിത എഴുതി. 'തുഫാനി പിതറേല്‍ കാ ഗീത്' അത് സര്‍ ചക്രവര്‍ത്തിക്കും കൂട്ടര്‍ക്കും ദഹിച്ചില്ല. അദ്ദേഹത്തെ നാടുകടത്താന്‍ ശ്രമം നടന്നു. അവിടെ വിപ്ലവ നേതാവ് ലെനിന്‍ രംഗത്തു വന്നു. ഗോര്‍ക്കിയും പിന്മാറിയില്ല. തോക്ക് കാട്ടി തൂലികയോട് കളിക്കേണ്ട എന്നു സാരം. 

ആ ദുഷിച്ച ഭരണത്തിനെതിരെ ആഞ്ഞടിച്ചതിനാല്‍ ജയിലിലുമായി. ടോള്‍സ്റ്റോയിയെ എടുത്താലോ. റഷ്യന്‍ വിപ്ലവത്തിന്റ കണ്ണാടി എന്നാണ് ലെനിന്‍ അദ്ദേഹത്തെ വിളിച്ചത്. എവിടെ സാഹിത്യകാ രന്‍മാരുണ്ടോ, കവികളുണ്ടോ അവിടെ നവോത്ഥാനമുണ്ട്. സത്യമുണ്ട്. നീതിയുണ്ട്. കേരളത്തിലും ഇന്ത്യയിലും എഴുത്തുകാരുണ്ട്. അവര്‍ എവിടെ എന്ന് പലരും ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് ഉത്തരം നല്കാന്‍ നമ്മുടെ പൂര്‍വ്വികരായ എഴുത്തുകാര്‍ക്കുണ്ടായിരുന്നു. ആ ദേശീയബോധം നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ മത-രാഷ്ട്രീയ മാടമ്പികളുടെ പരിഹാസത്തിനും പുച്ഛത്തിനും ഇരയായവരായിരുന്നു. 

അവരുടെ ലക്ഷ്യ0 പദവിയും പുരസ്‌കാരങ്ങളുമായിരുന്നില്ല. സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാര്‍ സംസ്‌കാരിക ഫാസിസത്തിനെതിരെ രംഗത്ത് വരുന്നവരാണ്. അവര്‍ മാളത്തില്‍ ഒളിക്കുന്നവരല്ല.എഴുത്തുകാരന്‍ ഏത് പാര്‍ട്ടിക്കാരനായാലും ആ വ്യക്തിയുടെ രചനകളാണ് പ്രധാനം. അവരുടെ വായ് മൂടിക്കെട്ടി അവരെ നിശ്ശബ്തരാക്കുന്നത് ആനപ്പുറത്തിരിക്കുന്നവരാണ്. അവരുടെ കഴുതകളായിരിക്കാന്‍ എല്ലാം എഴുത്തുകാരെയും കിട്ടില്ല. ഈ കൂട്ടര്‍ വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന ലെനിനെ കണ്ടു പഠിക്കണം. എത്രയോ വര്ഷങ്ങളായി നിഷ്പക്ഷമായി എഴുതുന്ന എഴുത്തുകാര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ല. 

അധികാര രാഷ്ട്രീയ0 എഴുത്തുകാരേ രണ്ട് തട്ടിലാക്കി ഭരിക്കുന്നു. പാര്‍ട്ടിക്ക് ഓശാന പാടുന്നവനെ അപ്പ കഷണം കിട്ടു. കാലം പിഴക്കുമ്പോള്‍ എല്ലാം പിഴക്കുമെല്ലോ. രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ സാഹിത്യത്തിലും ഇതുപോലുള്ള കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ഗുണ്ടകളെ, രാഷ്ട്രീയ തീവ്രവാദികളെ നിലക്ക് നിര്‍ത്തണം. പാവപെട്ട അമ്മമാരുടെ മക്കളാണ് കൊലക്കത്തിക്ക് ഇരയാകുന്നത് അല്ലാതെ നേതാക്കന്മാരുടെ മക്കളല്ല. ഇത് ജനങ്ങള്‍ തിരിച്ചറിയണം. അധികാരം നിലനിര്‍ത്താന്‍ അമ്മമാരുടെ കണ്ണുനീരും, ചുടുരക്തവും ഇവര്‍ക്കാവശ്യമാണ്. 

അതിനുവേണ്ടി മാതാപിതാക്കള്‍ മക്കളെ വിട്ടുകൊടുക്കരുത്. ഇന്ന് ഇന്ത്യയില്‍ കാണുന്നത് മുന്‍പ് ഭരിച്ചിരുന്ന കൊളോണിയല്‍ യജമാനന്മാരാണ്. മക്കളെ തൊഴിലെടുത്തു് ജീവിക്കാന്‍ പരിശീലിപ്പിക്കുക. 

മേലാളന്മാരുടെ കിഴാളന്മാരായി മക്കളെ വളര്‍ത്താതിരിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ പാവപ്പെട്ട യൂവാക്കളെ കിറിമുറിക്കുന്നതിനേക്കാള്‍ സ്വയം കിറിമുറിച്ചു ഒരു ആല്മ പരിശോധന നടത്തി ജനത്തെ അറിവുള്ളവരാക്കി വളര്‍ത്തുക. ചുടു രക്തത്തില്‍ നിന്നും വര്‍ഗ്ഗിയഭികരരുടെ കരാളഹസ്തങ്ങളില്‍ നിന്നും മലയാളിക് മോചനം കൊടുക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക