Image

ഗ്രീന്‍ ബുക്ക് മികച്ച ചിത്രം; ഒലിവിയ കോള്‍മാന്‍ നടി

Published on 25 February, 2019
ഗ്രീന്‍ ബുക്ക് മികച്ച ചിത്രം; ഒലിവിയ കോള്‍മാന്‍ നടി
ലോസാഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ഗ്രീന്‍ ബുക്കിനു ലഭിച്ചു. റമി മലേക്ക് മികച്ച നടനും ഒലിവിയ കോള്‍മാന്‍ മികച്ച നടിയുമായി.

അറുപതുകളില്‍ വെള്ളക്കാരുടെ ആക്രമണം ഭയന്നു വെള്ളക്കാരനായഅംഗരക്ഷകനെവാടകയ്ക്കെടുത്ത് യാത്ര ചെയ്യുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ അമേരിക്കന്‍പിയാനിസ്റ്റിന്റെ കഥയാണു ഗ്രീന്‍ ബുക്ക്. പീറ്റര്‍ ഫാര്‍ലി സംവിധാനം ചെയ്ത ഈ ചിത്രം മൂന്ന്ഓസ്‌കര്‍ നേടി. സഹനടനു മെഹര്‍ഷല അലിക്കും ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ്ക്കുമാണു മറ്റ് ഒസ്‌കറുകള്‍. അലിക്കു 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിനും മികച്ച സഹനടനുള്ള ഓസ്‌കര്‍ ലഭിച്ചിരുന്നു.

ബൊഹീമിയന്‍ റാപ്സോഡി എന്ന ചിത്രത്തില്‍ ഇന്ത്യാക്കാരനായ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷമാനു മികച്ച നടന്‍ റമി മലെക്ക് അവതരിപ്പിച്ചത്.ബൊഹീമിയന്‍ റാപ്സോഡിയാണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍. നാലെണ്ണം. മികച്ച നടന്‍, മികച്ച എഡിറ്റിങ്ങ്, സൗണ്ട് എഡിറ്റിങ്ങ്, സൗണ്ട് മിക്സിങ്ങ്.

1700ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെയാണുമികച്ച നടി ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.

മെക്സിക്കോയില്‍നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ കറനാണ് മികച്ച സംവിധായകന്‍. സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇരട്ട പുരസ്‌കാരം അല്‍ഫോണ്‍സോ കറന്‍ സ്വന്തമാക്കി. മികച്ച വിദേശ ചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നിവയില്‍ റോമഓസ്‌കര്‍ നേടി.

ഇഫ് ബെയ്ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനു റെജിന കിങ്ങ് മികച്ച സഹനടിയായി.

ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവ.

സ്പൈഡര്‍മാന്‍: ഇന്റു ദി സ്പൈഡര്‍ വേഴ്സ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
photo above: റമി മലെക്ക് 
ഗ്രീന്‍ ബുക്ക് മികച്ച ചിത്രം; ഒലിവിയ കോള്‍മാന്‍ നടി
അല്‍ഫോണ്‍സോ കറന്‍
ഗ്രീന്‍ ബുക്ക് മികച്ച ചിത്രം; ഒലിവിയ കോള്‍മാന്‍ നടി
ഒലിവിയ കോള്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക