Image

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റോബര്‍ട്ട്‌ വദ്ര മത്സരിക്കണമെന്ന ആവശ്യവുമായി പോസ്റ്ററുകള്‍

Published on 25 February, 2019
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റോബര്‍ട്ട്‌ വദ്ര മത്സരിക്കണമെന്ന ആവശ്യവുമായി പോസ്റ്ററുകള്‍

സജീവ രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങുമെന്ന സൂചന നല്‍കിയതിന്‌ പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വദ്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

വദ്ര മത്സരിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന്‌ മത്സരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മണ്ഡലത്തില്‍ നിറയെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌.


കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌. റോബര്‍ട്ട്‌ വദ്രയ്‌ക്ക്‌ മൊറാദാബാദിലേക്ക്‌ സ്വാഗതം എന്നെഴുതിയ പോസ്റ്ററുകളാണ്‌ മണ്ഡലത്തില്‍ പലയിടത്തും സ്ഥാപിച്ചിട്ടുള്ളത്‌.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം വദ്രയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയാണ്‌ പോസ്റ്റര്‍. അതേസമയം വദ്രയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വാഗതം ചെയ്‌തു കൊണ്ടുള്ള പോസ്റ്ററുകളെ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞദിവസം ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ രാഷ്ട്രീയപ്രവേശനത്തിന്‌ ഒരുങ്ങുന്നതായി റോബര്‍ട്ട്‌ വദ്ര സൂചന നല്‍കിയത്‌.

അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ എന്‍ഫോഴ്‌സമെന്റ്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ വദ്ര രാഷ്ട്രീയ മോഹം പ്രകടിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക