Image

നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ വിഷു ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 17 April, 2012
നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ വിഷു ആഘോഷങ്ങള്‍  പ്രൗഡ  ഗംഭീരമായി
ഡാളസ്‌: നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ വിഷു ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായി ഏപ്രില്‍ 14-ന്‌ കാരോള്‍ടന്‍ സെന്റ്‌ മേരീസ്‌ ദേവാലയ ഹാളില്‍ നടന്നു. ഇരുനൂറിലധികം നായര്‍ സമുദായംഗങ്ങള്‍ പങ്കെടുത്ത ഈ ആഘോഷം മലയാളിത്തനിമ കൊണ്ടും മികച്ച കലാപരിപാടികള്‍ കൊണ്ടും എല്ലാവരിലും ഗൃഹാതുരത്വം ഉളവാക്കി. വിഷു ദിവസം രാവിലെ വിഷുകണിക്കും തെളിയിച്ച നിറവിളക്കിനും മുന്‍പില്‍ വച്ച്‌ സമുദായത്തിലെ മുതിര്‍ന്നവരായ ഡോക്ടര്‍ ശ്രീകുമാരന്‍ നായര്‍, മന്മഥന്‍ നായര്‍ തുടങ്ങിയവര്‍ എല്ലാ കുട്ടികള്‍കും വിഷുക്കൈനീട്ടം നല്‍കി തുടക്കം കുറിച്ച പരിപാടികള്‍ക്‌ പ്രസിഡന്റ്‌ സത്യജിത്‌ നായര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നുള്ള കലാപരിപാടികളില്‍ വിഷുവിന്റെ ചരിത്രം വര്‍ണിച്ച സ്‌കിറ്റും, കൃഷ്‌ണ ചരിതം വര്‍ണിച്ച നൃത്തങ്ങളും, കൃഷ്‌ണ ഭക്തി ഗാനങ്ങളും അടങ്ങിയ പരിപാടികള്‍ രമ സുരേഷും മനോജ്‌കൃഷ്‌ണനും ചേര്‍ന്ന്‌ സംയോജിപ്പിച്ചത്‌ സദസ്യരുടെ മുക്തകണ്‌ഠ പശംസക്ക്‌ പാത്രമായി.

രോഹിത്‌ നായരുടെ പ്രാര്‍ഥന ഗാനത്തിന്‌ ശേഷം അഭിജിത്ത്‌ നായര്‍, ജാന്‍വി എന്നിവര്‍ പരിപാടികള്‍ പരിചയപ്പെടുത്തിയപ്പോള്‍, റിയ വെള്ളൂര്‍, അപര്‌ണ നായര്‍, അരിഹാന്ത്‌ വിഷ്‌ണുഭോട്‌ല , ഗിരിധര്‍ നായര്‍, ഇഷാന കൃഷ്‌ണന്‍ , നന്ദിത സഞ്‌ജയ്‌, നന്ദന ദിനേശ്‌, പ്രാര്‍ഥന ചേലാട്ട്‌ തുടങ്ങിയ കുട്ടികള്‍ രാധാകൃഷ്‌ണ നൃത്തവും ഗൗരി നായര്‍, അഞ്‌ജലി നായര്‍, രേഷ്‌മ നായര്‍, പ്രിയങ്ക മേനോന്‍, നിഖിത തുടങ്ങിയവര്‍ മധുരാഷ്ടക നൃത്താവിഷ്‌കരണവും, നിഖിത വികാസ്‌, മേഘ്‌ന സുരേഷ്‌, ശ്രുതി നായര്‍ എന്നിവര്‍ ചെത്തിമന്ദാരം നൃത്താവിഷ്‌കരണവും കൊണ്ട്‌ പരിപാടിക്ക്‌ മിഴിവേകി. രോഹിത്‌ നായര്‍, അഭിജിത്ത്‌ നായര്‍, പ്രണവ്‌ സുധീര്‍ , പ്രണവ്‌ ചേലാട്ട്‌ , അധിദേവ്‌ നായര്‍, ശ്രീഹരി മനോജ്‌ എന്നിവര്‍ സംഘഗാനവും സുധീര്‍ നായര്‍ കൃഷ്‌ണഗീതവും കൊണ്ട്‌ സദസ്സിനെ സന്തുഷ്ടരാക്കി. വിഷുചരിത്രം ആധാരമാക്കി പ്രമോദ്‌ നായര്‍, രാധിക ദേവി, ശൈലജ ശ്രീകുമാര്‍, വിഷ്‌ണു നായര്‍, ആതിര സുരേഷ്‌, വിനായക്‌ പണിക്കര്‍, ദേവിക നായര്‍ എന്നിവര്‍ അവതരിപ്പിച്ച നാടകം അവതരണത്തിലെ പുതുമ കൊണ്ട്‌ ശ്രദ്ധ പിടിച്ചു പറ്റി.

രോഹിത്‌ നായര്‍ ,ദേവി നായര്‍, നിഖില്‍ നായര്‍ എന്നിവര്‍ എന്‍ എസ്‌ എസ്‌ എന്‍ ടി യൂത്ത്‌ കമ്മിറ്റിയുടെ വിഷു സന്ദേശം അറിയിച്ചു. ഈ അവസരത്തില്‍ എന്‍ എസ്‌ എസ്‌ യുവജന സംഘം നേതൃത്വം കൊടുക്കുന്ന `വസ്‌ത്ര ദാന' പ്രൊജക്‌റ്റ്‌ കിക്ക്‌ ഓഫില്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക്‌ വസ്‌ത്രം എത്തിച്ചു ദാനം ചെയ്യാനുള്ള ഈ പരിപാടിക്ക്‌ എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ എല്ലാ സഹകരണവും അംഗങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.

എല്ലാ സമുദായ അംഗങ്ങളും പാകം ചെയ്‌തു കൊണ്ടുവന്ന വിഭവ സമൃദ്ധമായ വിഷു സദ്യക്ക്‌ ശേഷം സെക്രട്ടറി രശ്‌മി വികാസിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ഈ വര്‍ഷത്തെ വര്‍ണശബളമായ വിഷു ആഘോഷങ്ങള്‍ക്ക്‌ സമാപനമായി. പ്രമോദ്‌ നായര്‍ അറിയിച്ചതാണിത്‌.
നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ വിഷു ആഘോഷങ്ങള്‍  പ്രൗഡ  ഗംഭീരമായിനായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ വിഷു ആഘോഷങ്ങള്‍  പ്രൗഡ  ഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക