Image

പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Published on 25 February, 2019
പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കൊല്ലം, കുണ്ടറ പെരുമ്പുഴയില്‍  തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എം.ജി.യു.പി. സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന്  കൊല്ലം കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  ക്യാമ്പിന്റെ ഉത്ഘാടനം മുഖത്തല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.  സി. രാജീവ് നിര്‍വഹിക്കുകയും, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത മോഹന്‍,  നടനും സംവിധായകനും ആയ ശ്രീ. ടി.എസ്.  മണിവര്‍ണന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എസ്. ജയകുമാരി,  പഞ്ചായത്ത്   വാര്‍ഡ് മെമ്പര്‍മാര്‍ ആയ ശ്രീമതി. കെ. പി. രഞ്ജിനി, ശ്രീമതി. എന്‍. രജനി, ശ്രീമതി. ആര്‍. രാജി, എം.ജി.യു.പി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. കുര്യന്‍ ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ വച്ച്  വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പെരുമ്പുഴ നിവാസികളായ  ഡോ. ചിത്രാ ഗോപിനാഥന്‍ FRCA (UK) , ശ്രീ. സി. ശ്യാം കുമാര്‍, ശ്രീ. ജി. മോഹനന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് മൂന്ന് രോഗികള്‍ക്ക് ചികിത്സാധനസഹായം കൈമാറി.  തണല്‍ പ്രസിഡന്റ് ശ്രീ. ധനേഷ് അധ്യക്ഷനായിരുന്ന യോഗത്തില്‍ സെക്രെട്ടറി ശ്രീ. ഷിബുകുമാര്‍ സ്വാഗതം ആശംസിക്കുകയും, മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ ശ്രീ. ശരത് കുമാര്‍  നന്ദി പറയുകയും ചെയ്തു. പെരുമ്പുഴ എം.ജി.യു.പി. സ്‌കൂളില്‍ രാവിലെ 9  മണിക്ക് ആരംഭിച്ച  ക്യാമ്പിന്റെ സേവനം  ഏകദേശം 200 ഓളം  രോഗികള്‍ പ്രയോജനപ്പെടുത്തി. രക്തപരിശോധനയും, മറ്റു ചെക്കപ്പുകളും കൂടാതെ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഓര്‍ത്തോപീഡിക് എന്നീ വിഭാഗങ്ങളിലെ പ്രശസ്ത ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച്. വരും മാസങ്ങളിലും ഇത് പോലെയുള്ള സൗജന്യ മെഡിക്കല്‍  ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഉള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നുണ്ട് എന്ന് തണല്‍ ഭാരവാഹികള്‍ അറിയിച്ചു. തണല്‍ എക്‌സിക്യു്റ്റിവ് അംഗങ്ങള്‍ ആയ വിജിത്, അബീഷ്, ഷീബ അബീഷ്, ജോജി, അശോക് കുമാര്‍, സിബിന്‍, ഷൈന്‍, ഹരികൃഷ്ണന്‍, അഭിലാഷ്, കൃഷ്ണകുമാര്‍, ശ്യാംദാസ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പുഴയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക