Image

പി.സി.എന്‍.എ.കെ മയാമി: തീം സോങ്ങ് രചനകള്‍ ക്ഷണിക്കുന്നു

Published on 25 February, 2019
പി.സി.എന്‍.എ.കെ മയാമി: തീം സോങ്ങ് രചനകള്‍ ക്ഷണിക്കുന്നു
ഫ്‌ളോറിഡ : 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ തീം സോങ്ങിനായുള്ള രചനകള്‍ ക്ഷണിക്കുന്നു. "ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍ " എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വേണം വരികള്‍ തയ്യാറാക്കുവാന്‍.

രചനകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. എം.പി. 3, പി.ഡി.എഫ് ഫോര്‍മാറ്റില്‍ നാഷണല്‍ സെക്രട്ടറിയുടെ ഈ മെയില്‍ വിലാസത്തില്‍ ( Email: secretary@pcnakmiami.org ) അയയ്‌ക്കേണ്ടതാണെന്ന് മ്യൂസിക് കോര്‍ഡിനേറ്റേഴ്‌സുമാരായ സാജന്‍ തോമസ്,  സാബി കോശി എന്നിവര്‍ അറിയിച്ചു.

പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.pcnakmiami.org

വാര്‍ത്ത: കുര്യന്‍ സഖറിയ (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

പി.സി.എന്‍.എ.കെ മയാമി: തീം സോങ്ങ് രചനകള്‍ ക്ഷണിക്കുന്നു
പി.സി.എന്‍.എ.കെ മയാമി: തീം സോങ്ങ് രചനകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക