Image

കുട്ടികള്‍ക്കായി കെ എച്ച് എന്‍ എ സാംസ്ക്കാരിക മത്സരം സംഘടിപ്പിക്കും

Published on 25 February, 2019
കുട്ടികള്‍ക്കായി കെ എച്ച് എന്‍ എ സാംസ്ക്കാരിക മത്സരം സംഘടിപ്പിക്കും
ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി കുട്ടികള്‍ക്കായി സാംസ്ക്കാരിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 18 വയസ്സില്‍ താഴെയും 5 വയസ്സിന് മുകളിലുള്ളവര്‍ക്കായി വ്യത്യസ്ഥ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമാകുമെന്ന് കള്‍ച്ചറല്‍ കമ്മറ്റി അധ്യക്ഷ ചിത്രാ മേനോന്‍, ഉപാധ്യക്ഷ മാലിനി നായര്‍ എന്നിവര്‍ അറിയിച്ചു. ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പഌസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക

സംഗീതം (വോക്കല്‍, ഉപകരണം), നൃത്തം (ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, കഥക്, ഒഡീസി. നാടോടി), പദ്യപാരായണം, മോണോ ആക്ട്,, മിമിക്രി, പുരാണക്വിസ്, ഗീതാപാരായണം, ഫാന്‍സി ഡ്രസ്സ്, ചിത്രരചന, ഛായാചിത്രം, കൈകൊട്ടിക്കളി എന്നിവയിലാണ് മത്സരങ്ങള്‍.

മിടുക്കരായ കുട്ടികള്‍ക്ക് ദേശീയ പരിപാടിയിലെ സദസ്സിനു മുന്നില്‍ കഴിവ് പ്രകടിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം അമേരിക്കയിലെ മലയാളി സമൂഹം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നതായി കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://www.namaha.org/convention/cultural2019.html

കുട്ടികള്‍ക്കായി കെ എച്ച് എന്‍ എ സാംസ്ക്കാരിക മത്സരം സംഘടിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക