Image

കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും പേത്രത്താ 2019-ഉം മാര്‍ച്ച് മൂന്നിന്

ജോയിച്ചന്‍ പുതുക്കുളം Published on 25 February, 2019
കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും പേത്രത്താ 2019-ഉം മാര്‍ച്ച് മൂന്നിന്
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ 2019- 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് മൂന്നിനു വൈകുന്നേരം 6.30-നു ഡെസ്പ്ലിയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തും.

കെ.സി.എസിന്റെ മുന്‍ പ്രസിഡന്റായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തെ തുടര്‍ന്ന് ഈ പരിപാടി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവയ്ക്കുയായിരുന്നു.

ഇല്ലിനോയി സംസ്ഥാനാത്തെ ഡിസ്ട്രിക്ട് എട്ടില്‍ നിന്നുള്ള സെനറ്റര്‍ റാം വിള്ളിവലം പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ബിന്‍സ് ചേത്തലില്‍, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, ക്‌നാനായ വനിതാഫോറം ദേശീയ പ്രസിഡന്റ് ബീന ഇണ്ടിക്കുഴി, മുന്‍ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

കെ.സി.എസിന്റെ അടുത്ത രണ്ടുവര്‍ഷം നടപ്പിലാക്കാനാദ്ദേശിക്കുന്ന നിരവധി നൂതന പദ്ധതികള്‍ ഇതിനോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെടും. സഭയേയും സമുദായത്തേയും ശക്തിപ്പെടുത്തുന്ന ഈ നൂതന പദ്ധതികള്‍ "കണക്ട് വിത്ത് കെ.സി.എസ്' എന്ന ഹാഷ്ടാഗിലാണ് അറിയപ്പെടുന്നത്. ഇതോടൊപ്പം 2019-ലെ വലിയ നോമ്പിനു മുന്നോടിയായുള്ള പേത്രത്തയുടെ ആഘോഷങ്ങളും ഉണ്ടായിരിക്കും.

പൊതുസമ്മേളനത്തിനുശേഷം കെ.സി.എസിന്റെ പോഷക സംഘടനകളായ കിഡ്‌സ് ക്ലബ്, കെ.സി.ജെ.എല്‍, കെ.സി.വൈ.എല്‍, യുവജനവേദി, വനിതാവേദി, സീനിയര്‍ സിറ്റിസണ്‍ ഫോറം, ഗോള്‍ഡീസ് എന്നിവയുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറും.

എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങളായ ലിന്‍സണ്‍ കൈതമല, ജോസ് ആനമല, മിഷാല്‍ ഇടുക്കുതറ, നിധിന്‍ പടിഞ്ഞാത്ത് എന്നിവര്‍ കലാപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യും. ചിക്കാഗോയിലെ ക്‌നാനായ സമുദായാംഗങ്ങളെ ഒന്നടങ്കം ഈ പരിപാടിയിലേക്കും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കരി, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിലങ്ങാട്ടുശേരി, ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍ എന്നിവര്‍ അറിയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക