Image

ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നു!

Published on 26 February, 2019
ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നു!

ബാലന്‍ വക്കീലിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോഷിയുടെ സൈന്യം എന്ന ചിത്രത്തില്‍ ദിലീപ് ആദ്യം അഭിനയിച്ചെങ്കിലും നായകനായി എത്തിയത് റണ്‍വേയിലാണ്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ റണ്‍വേയിലെ വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.

റണ്‍വേയുടെ രണ്ടാംഭാഗം ഉടനെത്തുമെന്ന് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ദിലീപിന്റെ മറ്റു സിനിമകളുടെ പ്രഖ്യാപനം വന്നതോടെ വാളയാര്‍ പരമിവം വൈകുകയായിരുന്നു.

എന്നാല്‍ റണ്‍വേ രണ്ടാം ഭാഗത്തിനും മുന്‍പേ മറ്റൊരു ചിത്രവുമായി ദിലീപ് ജോഷി കൂട്ടുകെട്ട് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രത്തിനു വേണ്ടിയാകും ഈ ജനപ്രിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതെന്നാണ് അറിയുന്നത്. ജോഷി ദിലീപ് കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും അറിയുന്നു.

Join WhatsApp News
Me2 2019-02-26 09:47:41
കേസിന്റെ വിധി വരുന്നത് വരെ ഇവനെ അഭിനയിപ്പിക്കരുത് .  പണം ഉണ്ടെങ്കിൽ എന്ത് അനീതിയും അക്രമവും കുഴിച്ചുമൂടാം എന്നതിന്റെ തെളിവാണ് ഇത്തരം ശ്രമങ്ങൾ .  ബിൽകോസ്‌ബിയെപോലുള്ള അതികായകന്മാരെ ജയിലാക്കിയ അമേരിക്കയെപ്പോലെ,  കേരളവും മാതൃക ആകേണ്ടതാണ് .  ഈ കഴിഞ്ഞ ഹത്താലിന്റെ ചിലവ്, അതിന്റ സൂത്രധാരകൻ വഹിക്കണം എന്ന് കോടതിവിധിയുടെ ചങ്കൂറ്റത്തെ ആദരിക്കുന്നു .  മമ്മൂട്ടിയും, മോഹനലാലും, ദിലീപും കുറ്റം ചെയ്‌താൽ (ചെയ്യാതെ മാന്യമായി ജീവിച്ചാൽ അവർക്ക് കൊള്ളാം ) അവർ നിയമത്തിന്റെ മുന്നിൽ ഒന്നാണെന്ന് കാണിക്കാൻ കേരള കോടതി മാതൃക ആകുമെന്ന് കരുത്തുന്നു .  തലമുറകളായി, കേരള രാഷ്ട്രീയം കയ്യടക്കി, നാടിനെ മുടിക്കുന്ന രാഷ്ട്രീയ കീടങ്ങളെ പുറത്തു ചാടിക്കേണ്ടിയിരിക്കുന്നു .  കൊലപാതകികളും സ്ത്രീ പീഡകരെയും ഓടിക്കാൻ കേരളത്തിലെ കരുത്തരായ സ്ത്രീകൾക്ക് സാധിക്കുമെന്നുള്ളതിന് യാതൊരു സംശയവും വേണ്ട 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക