Image

പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് 12 നാളുകള്‍. ജവാന്‍മാരുടെ ജീവത്യാഗത്തിന് കണക്കുചോദിച്ച് ഇന്ത്യ

കല Published on 26 February, 2019
പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് 12 നാളുകള്‍. ജവാന്‍മാരുടെ ജീവത്യാഗത്തിന് കണക്കുചോദിച്ച് ഇന്ത്യ

ഫെബ്രുവരി 14നായിരുന്നു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. ജയ്ഷെ മുഹമ്മദ് എന്ന ഇസ്ലാമിസ്റ്റ് ഭീകരസംഘടന നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച് നാല്പത് സിആര്‍പിഎഫ് ജവാന്‍മാര്‍. അന്ന് തൊട്ട് കഴിഞ്ഞ 12 ദിവസങ്ങളിലും ഇന്ത്യന്‍ ജനതയുടെ അഭിമാനബോധം കൂടി മുറിവേറ്റിരുന്നു എന്നതാണ് യഥാര്‍ഥ്യം. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൊല്ലപ്പെട്ട ജവാന്‍മാരില്‍ പെടുന്നു. ഓരോ സ്ഥലത്തും പതിനായിരങ്ങളുടെ സാന്നിധ്യത്തിലാണ് ജവാന്‍മാര്‍ക്ക് അന്തിമയാത്ര നല്‍കിയത്. 
തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും അന്നേ പറഞ്ഞിരുന്നു. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി. തുടര്‍ന്ന് പോയ ദിവസങ്ങളില്‍ ലോകരാജ്യങ്ങള്‍ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിനൊപ്പം നിന്നു. യുഎന്‍ രക്ഷാ സമിതി ഒറ്റക്കെട്ടായി ഇന്ത്യക്ക് അനുകൂലമായി പ്രമേയം പാസാക്കി. ഫ്രാന്‍സും ഇറാനും റഷ്യയും അമേരിക്കയും ഇസ്രയേലും സഹായവുമായി അന്താരാഷ്ട വേദികളില്‍ ഇന്ത്യയ്ക്ക് തോളോട് തോള്‍ ചേര്‍ന്ന് നിന്നു. 
ലോകസമൂഹം ഇന്ത്യന്‍ മനസാക്ഷിക്കൊപ്പം നിന്നപ്പോള്‍ പാകിസ്ഥാന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പാകിസ്ഥാന്‍റെ അഭ്യുദയകാംക്ഷിയായ ചൈനക്ക് പോലും പാകിസ്ഥാന് വേണ്ടി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം. രാഷ്ട്രീയമായ തിരിച്ചടിക്കപ്പുറം ഒരു മിലട്ടറി ആക്ഷന്‍ പാകിസ്ഥാന്‍ പ്രതീക്ഷിക്കുകയും ചെയ്തു. 
ഇന്ത്യയുടെ അക്രമണം പ്രതീക്ഷിച്ച് പാകിസ്ഥാന്‍ പല മുന്‍കരുതലും നടത്തി. അതിര്‍ത്തിയില്‍ പാക് സൈന്യം ശക്തമായി നിലയുറപ്പിച്ചു. പാക് വ്യോമ സേന പരിശീലന പ്രകടനം തുടങ്ങി. പരിശീലനത്തിനിടെ പാക് യുദ്ധ വിമാനം അവര്‍ തന്നെ വെടിവെച്ചിട്ട് കോമാളികളുമായി. 
ഏറ്റവുമൊടുവില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ രാഷ്ട്രീയ പാര്‍ട്ടി സമാധാനത്തിനുള്ള അവസരം തരണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഉറപ്പിച്ചിരുന്നു. നാല്പത് ജവാന്‍മാരുടെ ജീവത്യാഗത്തിന് കണക്ക് ചോദിക്കുമെന്ന്. 
അവസാനം പാക് അതിര്‍ത്തി ലംഘിച്ച് 12 യുദ്ധ വിമാനങ്ങള്‍ പടയ്ക്കൊരുങ്ങി. പാക് റഡാറുകളും പാക് സൈന്യവും യാതൊന്നും അറിയുന്നതിന് മുമ്പ് ആയിരം കിലോ ബോംബുകള്‍ ജയ്ഷെ മുഹമ്മദിന്‍റെ ഭീകരക്യാമ്പിലേക്ക് വര്‍ഷിച്ചു. ഭീകരന്‍മാരുടെ മരണം മൂന്നോറോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ താക്കീത് പാകിസ്ഥാന് ലഭിച്ചു കഴിഞ്ഞു. 
ഇത് തുടക്കം മാത്രമാണ്. ഭീകരതയെ പ്രോല്‍സാഹിപ്പിക്കാനാണ് ഇനി നീക്കമെങ്കില്‍ തിരിച്ചടി തുടര്‍ക്കഥയാവും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക