Image

ഫിലഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ ന്യൂസ്‌ലെറ്റര്‍ പ്രകാശനം ചെയ്തു

ജോസ് മാളേയ്ക്കല്‍ Published on 26 February, 2019
ഫിലഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ ന്യൂസ്‌ലെറ്റര്‍ പ്രകാശനം ചെയ്തു
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ മുന്‍കൈ എടുത്തു തയാറാക്കിയ സി.സി.ഡി ന്യൂസ്‌ലെറ്ററിന്റെ പ്രകാശനകര്‍മ്മം ലളിതമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ഫെബ്രുവരി 24 ഞായറാഴ്ച്ച ദിവ്യബലിമദ്ധ്യേ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ സാന്നിധ്യത്തില്‍ റവ. ഫാ. ആലഞ്ചേരി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

2018-2019 അദ്ധ്യയനവര്‍ഷത്തില്‍ രൂപംകൊണ്ട സ്കൂള്‍ കൗണ്‍സില്‍ മുന്‍കൈ എടുത്താണ് പ്രതിമാസ പാരീഷ് ബുള്ളറ്റിനില്‍നിന്നു വ്യത്യസ്തമായി മതബോധനസ്കൂളിന്റേതായ ന്യൂസ്‌ലെറ്റര്‍ തയാറാക്കിയത്. സണ്ടേ സ്കൂള്‍ æട്ടികള്‍ തന്നെ ഡിസൈനും, ലേ ഔട്ടൂം നിര്‍വഹിച്ച് æട്ടികളുടെമാത്രം രചനകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ന്യൂസ്‌ലെറ്ററിന്റെ ആദ്യ എഡിഷന്‍ ആണ് ഞായറാഴ്ച്ച റിലീസ് ചെയ്തത്.

അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ æട്ടികളെ ഉള്‍പ്പെടുത്തി രൂപീകരിക്കപ്പെട്ട സ്കൂള്‍ കൗണ്‍സില്‍ സി. സി. ഡി കുട്ടികളുടെ കലാസാഹിത്യരചനകളെ പ്രോള്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് സ്കൂളിനു മാത്രമായുള്ള ഒê ന്യൂസ്‌ലെറ്റര്‍ തയാറാക്കിയത്. സി. സി. ഡി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജാനീസ് ജയ്‌സണ്‍ ചീഫ് എഡിറ്ററായി തയാറാക്കിയ ന്യൂസ്‌ലെറ്ററിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ എബെന്‍ ബിജു, ഇവാ സന്തോഷ്, ആന്‍ഡ്രിയ വര്‍ക്കി, നിക്കോള്‍ മാത്യു, മരിയ പോള്‍, ജോഷ് തെçംതല, റിന്‍സി സേവ്യര്‍ എന്നിവരാണ് യുവ എഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. സ്റ്റാഫ് അഡൈ്വസറായി ജോസ് മാളേക്കല്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി.

ലിയാ റോയി, സോഫിയാ ജസ്റ്റീന്‍, ആന്‍സ് മരിയ തങ്കച്ചന്‍, അന്‍സു ജോജോ, ക്ലാര ചാക്കോ, അലിന ചാക്കോ, ഷിബിന്‍ സെബാസ്റ്റ്യന്‍, അനിക്‌സ് ബിനു, മാത്യു ഉപ്പാണി, ബ്രയാന്‍ ബോസ്, ആന്‍ഡ്രു പ്രശാന്ത്, ആഷ്‌ലി ഉപ്പാണി, ക്രിസ്റ്റി ബോബി, ദാനിയേല്‍ തോമസ്, ജാനീസ് ജയ്‌സണ്‍, എബെന്‍ ബിജു, ഇവാ സന്തോഷ്, ആന്‍ഡ്രിയ വര്‍ക്കി, നിക്കോള്‍ മാത്യു, മരിയ പോള്‍, ജോഷ് തെക്കുംതല, റിന്‍സി സേവ്യര്‍ എന്നിവരാണ് സ്കൂള്‍ കൗണ്‍സില്‍ അംഗങ്ങള്‍.

ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, ട്രസ്റ്റിമാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ് എന്നിവരും, മുന്‍ ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരും, മതാദ്ധ്യാപകര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭതസംഘടനാ ഭാരവാഹികള്‍, മാതാപിതാക്കള്‍ എന്നിവരും കന്നി ന്യൂസ്‌ലെറ്ററിന്റെ പ്രകാശന കര്‍മ്മത്തില്‍ പèചേര്‍ന്നു.
ഫോട്ടോ: ഷിബിന്‍ സെബാസ്റ്റ്യന്‍

ഫിലഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ ന്യൂസ്‌ലെറ്റര്‍ പ്രകാശനം ചെയ്തുഫിലഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ ന്യൂസ്‌ലെറ്റര്‍ പ്രകാശനം ചെയ്തുഫിലഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ ന്യൂസ്‌ലെറ്റര്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക