Image

പി.വൈ.പി.എ യുവജന സമ്മേളനം മാര്‍ച്ച് 2 ന് ന്യൂയോര്‍ക്കില്‍

Published on 26 February, 2019
പി.വൈ.പി.എ യുവജന സമ്മേളനം മാര്‍ച്ച് 2 ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ സമ്മേളനം മാര്‍ച്ച് 2 ശനിയാഴ്ച വൈകിട്ട് 7 ന് ഹിക്‌സ് വില്‍ ജറുസലേം അവന്യുവിലുള്ള ഇന്ത്യ പെന്തക്കോസ്തല്‍ അസംബ്ലി സഭാ ഹാളില്‍ വെച്ച് നടത്തപ്പെടും.

റവ. ജേക്കബ് ബേബി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഡോ. റോജന്‍ സാം, വൈസ് പ്രസിഡന്റ് അലക്‌സ് ഉമ്മന്‍, സെക്രട്ടറി പ്രെയ്‌സന്‍ ജേക്കബ്, ജോയിന്‍റ് സെക്രട്ടറി സിബിന്‍ വി. പീറ്റര്‍, ട്രഷറാര്‍ ജെഫ്രി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്  www.pypa.org
 
വാര്‍ത്ത: നിബു വെള്ളവന്താനം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക