Image

ചിക്കാഗോ മേയര്‍ ഇലക്ഷന്‍ റണ്‍ ഓഫില്‍; ട്രഷറര്‍ സ്ഥാനാര്‍ഥി അമേയ പവാര്‍ രണ്ടാമത്

Published on 26 February, 2019
ചിക്കാഗോ മേയര്‍ ഇലക്ഷന്‍ റണ്‍ ഓഫില്‍; ട്രഷറര്‍ സ്ഥാനാര്‍ഥി അമേയ പവാര്‍ രണ്ടാമത്
ചിക്കാഗോ: രാഷ്ട്രം ഉറ്റു നോക്കുന്ന ചിക്കാഗോ സിറ്റി തെരെഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് റണ്‍ ഓഫ് ഇലക്ഷന്‍ ഉണ്ടാകും. ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാത്തതിനാലാണു ഏപ്രില്‍ രണ്ടിനു ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ലോറി ലൈറ്റ്ഫുട്ടും, കുക്ക് കൗണ്ടി ബോര്‍ഡ് പ്രസിഡന്റ് ടോണി പ്രെക്ക് വിങ്കിളും വീണ്ടും ഏറ്റു മുട്ടുക. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരാണു ഇരുവരും. 14 സ്ഥാനാര്‍ഥികളാണു മല്‍സര രംഗത്തുണ്ടായിരുന്നത്. ആര്‍ക്കും 20 ശതമാനത്തിലധികം വോട്ട് കിട്ടിയില്ല.
ലൈറ്റ്ഫുട്ടിനു 17.5 ശതമാനവും പ്രെക്ക്വിങ്കിളിനു 15.9 ശതമാനവു വോട്ട് കിട്ടി. ബില്‍ ഡാലിക്ക് 14.7 ശതമാനം.

സിറ്റി ട്രഷറര്‍ സ്ഥാനത്തേക്കും റണ്‍ ഓഫ്ഉറപ്പായി. സ്റ്റേറ്റ് റെപ്രസെന്റേറ്റിവ് മെലിസ കോണിയേഴ്സ് എര്‍വിനാണു മുന്നില്‍. തൊട്ടടുത്തു തന്നെ ഇന്ത്യാക്കാരനായ അമേയ പവാറുമുണ്ട്. മൂന്നാം സ്ഥാനാര്‍ഥി തീരെ പിന്നിലാണു.
മൊത്തം 2069 കേന്ദ്രങ്ങളില്‍ 1999 എണ്ണിയപ്പോള്‍ കോണിയേഴ്സ് എര്‍വിനു 44.3 ശതമാനവും (210,617 വോട്ട്)പവാറിനു 41.6 ശതമാനവും (197,895) വോട്ടും കിട്ടി.
photo: Pawar
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക