Image

ഉറിക്ക് പിന്നാലെ മിറാഷ് എത്തുമോ; ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയില്‍

കല Published on 27 February, 2019
ഉറിക്ക് പിന്നാലെ മിറാഷ് എത്തുമോ; ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയില്‍

പാകിസ്ഥാന്‍റെ മണ്ണിലേക്ക് കടന്നു കയറി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നല്‍ ആക്രമണം ഇന്ത്യന്‍ സൈനീക ശക്തിയുടെ വിജയമായി രാജ്യം ആഘോഷിക്കുമ്പോള്‍ അടുത്ത ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികള്‍. 
2016ല്‍ പാക് അധിനിവേശ കശ്മീരിലെ തീവ്രവാദി ക്യാംപുകളില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ഈ വര്‍ഷം ചലച്ചിത്രമായി വന്നിരുന്നു. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമയെന്ന നിലയില്‍ നിരൂപക പ്രശംസ നേടി. വിക്കി കൗശല്‍ എന്ന യുവതാരം നായകനായ ചിത്രം 347 കോടി രൂപയുടെ കളക്ഷന്‍ നേടുകയുണ്ടായി. ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. 
എന്നാല്‍ 2016ലെ സര്‍ജിക്കല്‍ സ്ടൈക്കിനേക്കാള്‍ നൂറ് ഇരട്ടി പ്രഹരിശേഷിയുള്ളതായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യോമസേനയുടെ മിന്നല്‍ ആക്രമണം. കൂടുതല്‍ ആസൂത്രണവും അപകടം പിടിച്ചതുമായ മിഷന്‍. 12 മിറാഷ് വിമാനങ്ങളിലായി 12 എയര്‍ഫോഴ്സ് പൈലറ്റുമാര്‍ പങ്കെടുത്ത മിഷന്‍ സംഭവബഹുലമായ മറ്റൊരു സിനിമയ്ക്ക് പ്രചോദനമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. 
ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രം നേടിയ വിജയം മിറാഷ് മിന്നല്‍ ആക്രമണത്തെ ചിത്രമാക്കുന്നതിന് ബോളിവുഡിലെ പ്രേരിപ്പിക്കുമെന്നും തീര്‍ച്ചയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക