Image

മലിനീകരണ ബോര്‍ഡിനെതിരെ വേദാന്ത ഹൈക്കോടതിയെ സമീപിച്ചു

Published on 27 February, 2019
മലിനീകരണ ബോര്‍ഡിനെതിരെ വേദാന്ത ഹൈക്കോടതിയെ സമീപിച്ചു
ചെന്നൈ: തൂത്തുക്കുടി സ്റ്റര്‍ലൈറ്റ്‌ കമ്‌ബനി അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെയും മലിനീകരണ ബോര്‍ഡിന്റെയും തീരുമാനത്തിനെതിരെ വേദാന്ത ഗ്രൂപ്പ്‌ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേദാന്ത കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.

അടച്ചുപൂട്ടാനുള്ള തീരുമാനം നേരത്തെ ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഹരിത െ്രെടബ്യൂണല്‍ ഉത്തരവ്‌ റദ്ദാക്കിയ സുപ്രീംകോടതി വേദാന്ത ഗ്രൂപ്പിനോട്‌ മദ്രാസ്‌ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം സ്റ്റര്‍ലൈറ്റ്‌ വിരുദ്ധ സമരനേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുകിലന്‍റെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക