Image

നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ് ; പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതലയോഗം ചേര്‍ന്നു

Published on 27 February, 2019
നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ് ; പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതലയോഗം ചേര്‍ന്നു

ഡല്‍ഹി : അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാന്‍ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രധാനമന്ത്രിക്ക് നല്‍കി. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുത്തു.

ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയ നിര്‍ദ്ദേശം. സുരക്ഷയും മുന്‍കരുതലും ശക്തമാക്കാന്‍ നടപടി ഉണ്ടാകും. എന്ത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നാണ് സൈനിക വൃത്തങ്ങളും വിശദീകരിക്കുന്നത്. നേരത്തെ സിആര്‍പിഎഫ് ബിഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍മാര്‍ പങ്കെടുത്ത യോഗം കേന്ദ്ര ആഭ്യന്തരമന്ത്രിയും വിളിച്ച്‌ ചേര്‍ത്തിരുന്നു. റോ ഐബി ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ യോഗം പ്രതിരോധ മന്ത്രിയും വിളിച്ച്‌ ചേര്‍ത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക